Section

malabari-logo-mobile

‘അവസര്‍’ മുതലാക്കി കുടുംബശ്രീ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഗ്‌നേച്ചര്‍ സ്റ്റോര്‍ ഒരുങ്ങുന്നു

HIGHLIGHTS : Capitalizing on the 'avasar', Kudumbashree Karipur Airport is preparing a signature store

അന്താരാഷ്ട്ര, ആഭ്യന്തര യാത്രികരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ. കേന്ദ്ര സര്‍ക്കാറിന്റെ ‘അവസര്‍’ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുംബശ്രീക്ക് ഉത്പന്ന വിപണനത്തിന് അവസരം ലഭിക്കുന്നു. സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ‘അവസര്‍’ പദ്ധതിക്ക് കീഴിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുംബശ്രീ സ്റ്റാള്‍ ആരംഭിക്കുന്നത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയ സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്പന്ന വിതരണത്തിനും പ്രദര്‍ശനത്തിനും അവസരം നല്‍കുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടല്‍ ഹാളില്‍ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്‌നേചര്‍ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചര്‍ സ്റ്റോറില്‍ ലഭ്യമാവുക. ആദ്യ ഘട്ടത്തില്‍ വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് സ്റ്റോറില്‍ ലഭിക്കുക. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാലയളവില്‍ പങ്കാളിത്താധിഷ്ഠിത സാമൂഹ്യ സാമ്പത്തിക വികസനത്തിനും സ്ത്രീ ശക്തീകരണത്തിനും ലോക മാതൃകയായ കുടുംബശ്രീയുടെ പുതിയൊരു കയ്യൊപ്പുകൂടെ പതിക്കുകയാണ് കരിപ്പൂരില്‍.

sameeksha-malabarinews

നൂതനവും അസൂയാവഹവുമായ മറ്റൊരു കാല്‍ വെപ്പാണ് കുടുംബശ്രീ സിഗനേച്ചര്‍ സ്റ്റോറിലൂടെ നടപ്പാക്കാന്‍ പോവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാന്‍ഡ് ആവാന്‍ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ഇവിടെ ലഭിക്കുന്നത്. ഇതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ സംരംഭകര്‍ക്ക് കൂടുതല്‍ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.

സ്റ്റോറിന്റെ ഉദ്ഘാടനം നവംബര്‍ 10 ന് വൈകീട്ട് 3.45 ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ടി.വി ഇബ്രാഹിം എം.എല്‍ എ അധ്യക്ഷനാവും. എം.പി അബ്ദുള്‍ സമദ് സമദാനി എം.പി മുഖ്യതിഥിയാവും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!