തിരൂര്‍: റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. പൂക്കയില്‍ എല്‍ പി സ്‌കൂളിന് സമീപത്തുനിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഇതെതുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിതയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് ചെടിക്ക് ഏകദേശം 20 സെ.മി ഉയരമുണ്ട്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




