കാനഡയില്‍ പാര്‍ലമെന്റിന്‌ നേരെ വെടിവെപ്പില്‍ രണ്ട്‌ മരണം

Untitled-1 copyകാനഡയിലെ ഒട്ടാവെയില്‍ പാര്‍ലമെന്റിന്‌ നേരെയും യുദ്ധസ്‌മാരകത്തിന്‌ നേരെയും ഉണ്ടായ വെടിവെപ്പില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനിടെ കനേഡിയന്‍ പട്ടാളക്കാരനും ഒരു അക്രമിയുമാണ്‌ കൊല്ലപ്പെട്ടത്‌.

സൈനികര്‍ക്ക്‌ നേരെ ദേശീയ യുദ്ധസ്‌മാരകത്തിന്റെ അടുത്ത്‌ നിന്നാണ്‌ അക്രമികള്‍ വെടിവെച്ചത്‌. തുടര്‍ന്ന്‌ അക്രമികളില്‍ ഒരാള്‍ പാര്‍ലമെന്റിന്‌ അടുത്തേക്ക്‌ കടന്നു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. തൊട്ടടുത്ത ഷോപ്പിങ്ങ്‌ മാളിലും ആക്രമികള്‍ വെടിവെപ്പ്‌ നടത്തി. സര്‍ക്കാര്‍ ഭീകരാക്രമണ സാധ്യതയെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കുമാണ്‌ ആക്രമണം ഉണ്ടായത്‌.

അതേസമയം ആക്രമണത്തിന്‌ പിന്നില്‍ ആരാണെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ട ആക്രമി മൈക്കല്‍ സഹാഫ്‌ ആണെന്നാണ്‌ ഇവിടത്തെ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top