Section

malabari-logo-mobile

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം

HIGHLIGHTS : Campaigners must be careful

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രോഗബാധ ഉയരാനിടയുള്ള സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ.  ഇലക്ഷന്‍ പ്രചരണത്തിനിറങ്ങുന്ന എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും സ്വയം കോവിഡ് പരിശോധനക്ക് വിധേയരായി അവരുടേയും വോട്ടര്‍മാരുടെയും ആരോഗ്യസുരക്ഷ ഉറപ്പു വരുത്തണം.
രോഗപകര്‍ച്ചാ സാധ്യത കുറയ്ക്കുന്നതിന് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയമാകണം.  രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം ഉണ്ടാകുമെന്നതിനാല്‍ രോഗലക്ഷണം ഇല്ലാത്തവരും പരിശോധനക്ക് വിധേയമാകണം. ജലദോഷം, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയവയുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. ഇതിനായി ജില്ലയില്‍ വിപുലമായ പരിശോധന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രാഥമിക/കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനക്കുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ സഞ്ചരിക്കുന്ന പരിശോധന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെ പരിശോധിച്ച് രോഗബാധ കണ്ടെത്തുന്നത് രോഗം ഗുരുതരമാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്നും പൊതുജനങ്ങള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും ഡി.എം.ഒ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!