ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ തിരൂരില്‍ ക്യാമറാമാന് മര്‍ദ്ദനം

തിരൂര്‍:ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ചാനല്‍ ക്യാമറാമാന് സാമൂഹ്യവിരുദ്ധന്റെ മര്‍ദ്ദനം. തിരൂര്‍ ടിസിവി ചാനല്‍ ക്യാമറാമാന്‍ ആസാദ് തിരൂരിനാണ് മര്‍ദ്ദനമേറ്റത്. ദൃശ്യങ്ങള്‍ സഹിതം തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച വൈകുന്നേരം തിരൂര്‍ പാട്ടുപറമ്പ് ഭഗതിക്കാവില്‍ താലപ്പൊലി മഹോത്സവം തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് സംഭവം. തിരൂര്‍ കേബിള്‍ വിഷന്‍ ചാനലില്‍ ഉത്സവം തത്സമയം സംപ്രേഷണം ചെയ്യുന്നതിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ യുവാവ് ക്യാമറാമാന്‍ ആസാദ് തിരൂരിനെ മര്‍ദ്ദിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് ആസാദ് പറഞ്ഞു. പലതവണ ഒഴിഞ്ഞു മാറിയിട്ടും പിടിച്ചു മാറ്റിയിട്ടും യുവാവ് വീണ്ടും വന്ന് അക്രമം തുടരുകയായിരുന്നു.

ആസാദിന് തോളിലും നെഞ്ചിലും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ആസാദ്, തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു. മര്‍ദ്ദിച്ചയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top