Section

malabari-logo-mobile

തിരൂരിൽ ആശുപത്രി കെട്ടിടത്തിന്നു വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

HIGHLIGHTS : In Tirur, the head nurse died after falling from the hospital building

brihathi
തിരൂർ:ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നും കാൽ തെന്നി വീണ് ഹെഡ് നഴ്സ് മരണപ്പെട്ടു..ഹെഡ് നഴ്സ് മിനിമോളെയാണ് (48) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

പുതുതായി നിർമ്മിക്കുന്ന ഓംങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ നഴ്സിംഗ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് സംഭവം.കാൽ തെന്നി 15 അടിയോളം താഴേക്ക് വീഴുകയായിരുന്നു.തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു തുടർന്ന് ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയായ ഇവർ മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ് നെഴ്സായി ജോലിയിൽ പ്രവേശിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!