കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷാ ഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ്, കൗസലിംഗ് സൈക്കോളജി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

2019 പ്രവേശനം എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ സപ്തംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top