Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നടക്കുന്നത്‌ നാടകങ്ങള്‍ :ഒത്തുതീര്‍പ്പ്‌ കരാര്‍ മരവിപ്പിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സ്വാശ്രയകായികവിദ്യാര്‍ത്ഥികള്‍ക്ക്‌ റഗുലര്‍ഹോസ്‌റ്റലി്‌ല്‍ താമസമൊരുക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സമരം

തേഞ്ഞിപ്പലം കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സ്വാശ്രയകായികവിദ്യാര്‍ത്ഥികള്‍ക്ക്‌ റഗുലര്‍ഹോസ്‌റ്റലി്‌ല്‍ താമസമൊരുക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ എസ്‌എഫ്‌ഐയ.ുമായി ഉണ്ടാക്കിയ കരാര്‍
വിസി തന്നെ മരവിപ്പിച്ചു. തിങ്കളാഴ്‌ച ഇറക്കിയ ഉത്തരവാണ്‌ ചൊവ്വാഴ്‌ച തന്നെ മരവിപ്പിച്ചത്‌.
ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന്‌ പറഞ്ഞ്‌ എംഎസ്‌എഫ്‌ യുത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ്‌ വിസി ചുവട്‌ മാറ്റിയത്‌ വരുന്ന 16ാം തിയ്യതി എസ്‌എഫ്‌ഐയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന്‌ വിസി പറഞ്ഞു.

ഇതിനിടെ തിങ്കളാഴ്‌ച രാത്രിയില്‍ ഒരു സംഘം അക്രമികള്‍ സ്വാശ്രയ എംസിഎവിദ്യാര്‍ത്ഥികളുടെ ക്വാര്‍ട്ടേഴസില്‍ കയറി തീയിട്ടു. തീപിടുത്തത്തില്‍ പുസ്‌തകങ്ങളും ലാപ്‌ടോപും സര്‍ട്ടിഫിക്കേറ്റുകളും കത്തി നശിച്ചിട്ടുണ്ട്‌. അക്രമണത്തിന്‌ പിന്നില്‍ എംഎസ്‌എഫ്‌ ആണെന്ന്‌ എസ്‌എഫ്‌ഐ ആരോപിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!