ചിദംബരം -അണ്ണാമല യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശല വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
കാലിക്കറ്റിന് വെള്ളി. വാശി യേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഹരിയാനയിലെ ഗുരു ജമ്പേശ്വര്‍ യൂണിവേഴ്‌സിറ്റി യോട് എക്‌സ്ട്രാ ടൈമിലെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാലിക്കറ്റ് രണ്ടാം സ്ഥാനക്കാരായത്.
തടി മിടുക്കുള്ള ഹരിയാന ടീമിനെ മുഴുവന്‍ സമയത്ത് ഗോള്‍ രഹിത സമ നിലയില്‍ പിടിച്ചു നിര്‍ത്തിയ കാലിക്കറ്റിനെതിരെ എക്‌സ്ട്രാ ടൈമില്‍ ഹരിയാന നേടിയ ഹെഡ്ഡര്‍ ഗോള്‍ ആണ് വിജയം അവര്‍ക്കനുകൂലമാക്കിയത്. തുടര്‍ച്ചയായ ആറാം ദിവസം ഗ്രൗണ്ടില്‍ ഇറങ്ങിയ കാലിക്കറ്റ് സെമിയിലെ എക്‌സ്ട്രാ ടൈമും ഷൂട്ട്ഔട്ടും നല്‍കിയ ക്ഷീണം വക വെയ്ക്കാതെ ശക്തമായ മത്സരം കാഴ്ച വെച്ചു.
ടീമംഗങ്ങള്‍- സാന്ദ്ര കെ, ആരതി വി, ജിഷില ഷിബു, ഏയ്ഞ്ചല്‍ കുര്യന്‍, അലീന ടോണി, തനുശ്രീ രമേശ്, സോണിയ, ആര്യ അനില്‍ കുമാര്‍, ശ്രീ നന്ദന, സോന എം, ദേവനന്ദ സി കെ, അനിത എസ്, ദര്‍ഷിണി ദേവി, മാനസ കെ, ആരതി പി എം, അഹാന വെങ്ങാട്, തീര്‍ത്ഥ ലക്ഷ്മി ഇ, അശ്വതി, അശ്വനി, ശ്രീലക്ഷ്മി എ ജി, ജെസ്സി ജെ എസ്, സബി മോള്‍.
ചീഫ് കോച്ച്: -ഡോ. ഇര്‍ഷാദ് ഹസ്സന്‍, അസിസ്റ്റന്റ്- ജസീല ഇളയിടത്ത്. ഫിസിയോ – ഡെന്നി ഡേവിസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




