HIGHLIGHTS : Calicut Vice Chancellor inaugurates Seva Bharati's district conference
പരപ്പനങ്ങാടി : സേവാഭാരതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍. പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തില്‍ വച്ച് ഞായറാഴ്ച നടന്ന സേവാഭാരതിയുടെ മലപ്പുറം ജില്ല പ്രതിനിധി സമ്മേളനം ആണ് വിസി ഉദ്ഘാടനം നിര്‍വഹിച്ചത്.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതാവ് കൂടിയായിരുന്ന ഡോക്ടര്‍ പി. രവീന്ദ്രന്‍ സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
പ്രളയ സമയത്ത് സേവാഭാരതി സമൂഹത്തിന് നിസ്തുലമായ സേവനം നല്‍കിയതായി ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് ചാന്‍സിലര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു