HIGHLIGHTS : Kerala University Registrar KS Anilkumar takes charge again
തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചാണ് ഇന്നലെ വൈകുന്നേരം 4.30ന് രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തത്. ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിക്കുകയായിരുന്നു.

നേരത്തെ രജിസ്ട്രാറെ തിരിച്ചെടുക്കാനുള്ള പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലാണെന്നും വിസിയുടെ നടപടി നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. സംഭവങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ചുവെന്നും 19 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസി തീരുമാനത്തിന് എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.
രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു. എന്നാല്‍ യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും സസ്പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുമെന്നും താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ.സിസാ തോമസ് പറഞ്ഞു.
ഇന്ന് കേരളാ ഹൈക്കോടതിയില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചെന്ന തീരുമാനം സിന്‍ഡിക്കേറ്റ് അറിയിക്കും. പരാതിക്കാരനായ രജിസ്ട്രാര്‍ ഹര്‍ജി പിന്‍വലിക്കാനും സാധ്യതയുണ്ട്. എന്നാല്‍, വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക ഹൈക്കോടതിയാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു