രാജി വാര്‍ത്തക്കിടെ കാലിക്കറ്റ്‌ വിസി വിദ്യഭ്യാസമന്ത്രിയുടെ വീട്ടില്‍

Untitled-1 copyപരപ്പനങ്ങാടി: രാജി വാര്‍ത്ത പ്രചരിക്കുന്നതിനിടെ കാലിക്കറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. അബ്ദുസലാം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെ കാണാന്‍ അദ്ദേഹത്തിന്റെ പരപ്പനങ്ങാടിയിലെ വസതിയിലെത്തി.

ഞായറാഴ്‌ച രാവിലെ പത്ത്‌ മണിയോടെയാണ്‌ വിസി മന്ത്രിയുടെ വീട്ടിലെത്തിയത്‌ ഇരുപതു മിനിറ്റോളം ഇരുവരം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. നാളെ ഗവര്‍ണറെ ക്കാണാന്‍ വിസിമാര്‍ ഒരുങ്ങുന്നതിനിടെയാണ്‌ ഈ സന്ദര്‍ശനം. എന്നാല്‍ സര്‍വ്വകലാശാലയിലെ സമരത്തെ കുറിച്ച്‌ തങ്ങള്‍ ചര്‍ച്ച നടത്തിയില്ലെന്നാണ്‌ പുറത്തിറങ്ങിയ വിസി മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

മുസ്ലീംലീഗിന്റെ സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ വരെ വിസിക്കെതിരായതോടെ തന്റെ ഭാഗം ന്യായീകരിക്കാന്‍ വിസി നേരിട്ട്‌ കളത്തിലിറിയതാണെന്നാണ്‌ കരുതുന്നത്‌. ഇന്നലെ മുസ്ലീംലീഗ്‌ മലപ്പുറം ജില്ലാ സക്രട്ടറി തന്നെ വിസിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു

Share news
error: Content is protected !!
Scroll to Top