കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വി സി രാജിക്കൊരുങ്ങുന്നു

Untitled-1 copyതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാല വിസി എം അബ്‌ദുള്‍ സലാം രാജി സന്നദ്ധത അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ വി സി രാജി സന്നദ്ധത അറിയിച്ചത്‌. സര്‍വ്വകലാശാല സ്‌തംഭനത്തിന്‌ കാരണം താനാണെങ്കില്‍ മാറി നില്‍ക്കാമെന്നും അതല്ലെങ്കില്‍ സിന്‍ഡിക്കേറ്റിനെ മാറ്റണമെന്നും വിസി ആവശ്യപ്പെട്ടു. ഈ അവസ്ഥയില്‍ മുന്നോട്ട്‌ പോകാന്‍ ആകിലെന്നാണ്‌ വിസി മുഖ്യമന്ത്രിയെ അറിയിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. കാലിക്കറ്റ്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലറായി അബ്‌ദുള്‍ സലാം ചുമതലയേറ്റത്‌ മുതല്‍ സര്‍വ്വകലാശാലയില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നു.

അതേസമയം തന്റെ രാജി സന്നദ്ധതയോട്‌ മുഖ്യമന്ത്രി അനുകൂലമായാണ്‌ പ്രതികരിച്ചതെന്നാണ്‌ വി സി അറിയിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top