ശ്രേഷ്‌ഠ ഭാഷാദിനാചരണം നവംബര്‍ ഒന്നിന്‌ കൈതപ്രം ഉദ്‌ഘാടനം ചെയ്യും

downloadകോഴിക്കോട്‌: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌, സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന്‌ നടക്കുന്ന ശ്രേഷ്‌ഠ ഭാഷാ ദിനാചരണം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. കെ.പി കേശവമേനോന്‍ ഹാളില്‍ രാവിലെ 10 മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി.വേലായുധന്‍ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച്‌ പൈതൃകപ്രദര്‍ശനം, കവിതയുടെ ദൃശ്യാവിഷ്‌കാരം, ക്വിസ്‌ മത്സരം, അക്ഷരവൃക്ഷാദരം തുടങ്ങിയ പരിപാടികള്‍ നടക്കും. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നടക്കുന്ന ക്വിസ്‌ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0495 2373096 ഫോണില്‍ റജിസ്റ്റര്‍ ചെയ്യണം.

Share news
error: Content is protected !!
Scroll to Top