വിജയ്‌യുടെ ഫ്‌ളക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച യുവാവ്‌ വീണു മരിച്ചു

Untitled-1 copyപാലക്കാട്‌: ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ‘കത്തി’ കണ്ടിറങ്ങിയ ആരാധകന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ കയറിയപ്പോള്‍ വീണ്‌ മരിച്ചു. വടക്കാഞ്ചേരി കറ്റക്കോട്‌ കാളിദാസന്റെ മകന്‍ ഉണ്ണിക്കൃഷ്‌ണന്‍ (23) ആണ്‌ മരിച്ചത്‌.

രാവിലെ വടക്കഞ്ചേരി ജെയ്‌ഭാരത്‌ തിയേറ്ററിന്‌ മുന്നിലാണ്‌ സംഭവം നടന്നത്‌. വിജയിയുടെ കൂറ്റന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡിന്‌ മുകളില്‍ കയറിയ ഉണ്ണിക്കൃഷ്‌ണന്‍ കാല്‍ തെറ്റി ആസ്‌ബറ്റോസ്‌ ഷീറ്റിന്‌ മുകളിലേക്ക്‌ വീഴുകയായിരുന്നു. ഉടന്‍ തന്നെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കൂടുതല്‍ ചികില്‍സക്കായി തൃശ്ശൂരിലേക്ക്‌ കൊണ്ടു പോകുന്ന വഴിയാണ്‌ മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top