Section

malabari-logo-mobile

സിന്തറ്റിക്‌ ട്രാക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അത്‌ലറ്റിക്‌ കുതിപ്പിന്‌ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി സിന്തറ്റിക്‌ ട്രാക്കിന്റെ ശിലാസ്ഥാപനം ഇ.അഹമ്മദ്‌ എം...

ahammedതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അത്‌ലറ്റിക്‌ കുതിപ്പിന്‌ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി സിന്തറ്റിക്‌ ട്രാക്കിന്റെ ശിലാസ്ഥാപനം ഇ.അഹമ്മദ്‌ എം.പി നിര്‍വഹിച്ചു. മലപ്പുറം ജില്ലയിലെ ആദ്യ സിന്തറ്റിക്‌ ട്രാക്കാണിത്‌. കാലിക്കറ്റ്‌ സര്‍വകലാശാലാ മൈതാനത്തില്‍ 400 മീറ്ററില്‍ എട്ട്‌ ലൈനിലായാണ്‌ ട്രാക്കിന്റെ നിര്‍മ്മാണം. കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം അനുവദിച്ച അഞ്ചര കോടി രൂപയാണ്‌ ഇതിനായി ചെലവഴിക്കുന്നത്‌. സെന്‍ട്രല്‍ പി.ഡബ്ല്യൂ.ഡിയുടെ നേതൃത്വത്തില്‍ ജര്‍മ്മനി ആസ്ഥാനമായുള്ള പോളിറ്റാന്‍ കമ്പനിക്കാണ്‌ സിന്തറ്റിക്‌ ട്രാക്കിന്റെ നിര്‍മ്മാണ ചുമതല.
2015 ഏപ്രില്‍ 30-നകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്‌ സര്‍വകലാശാലയും കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പും തമ്മിലുള്ള ധാരണ. സിന്തറ്റിക്‌ ട്രാക്കിന്റെ നിര്‍മ്മാണ ചിലവിലേക്ക്‌ രണ്ടാം ഗഡുവായി 1,16,68,500 രൂപയുടെ ഡി.ഡി വൈസ്‌ ചാന്‍സലര്‍ ഡോ.എം.അബ്‌ദുല്‍ സലാം സി.പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ രാം നാഥ്‌ റാമിന്‌ ഉദ്‌ഘാടന ചടങ്ങില്‍ വെച്ച്‌ കൈമാറി. 1,83,16,500 രൂപയുടെ ഡി.ഡി 2014 ഫെബ്രുവരി 15-ന്‌ ആദ്യ ഗഡുവായി സി.പി.ഡബ്ല്യൂ.ഡിക്ക്‌ നല്‍കിയിരുന്നു.
ട്രാക്കിന്റെ രൂപരേഖ കെ എന്‍ എ ഖാദര്‍ എം എല്‍ എ, വൈസ്‌ ചാന്‍സലര്‍ ഡോ എം അബ്‌ദുല്‍ സലാമിന്‌ കൈമാറി. കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്‌ 2012-ലാണ്‌ സിന്തറ്റിക്‌ ട്രാക്ക്‌ പദ്ധതി സമര്‍പ്പിച്ചത്‌. 2013-ല്‍ മന്ത്രാലയം ഇതിന്‌ അനുമതി നല്‍കി. സിന്തറ്റിക്‌ ട്രാക്ക്‌ യാഥാര്‍ത്ഥ്യമാകുന്നതോടെ ട്രാക്ക്‌ ആന്റ്‌ ഫീല്‍ഡ്‌ ഇനത്തില്‍ നിരവധി സംസ്ഥാന ദേശീയ മത്സരങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിക്കാന്‍ സര്‍വകലാശാലക്കാകും.
ചടങ്ങില്‍ അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ.എം.അബ്‌ദുല്‍ സലാം മുഖ്യ പ്രഭാഷണം നടത്തി. പ്രോ-വൈസ്‌ ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്‌, രജിസ്‌ട്രാര്‍ ഡോ.ടി.എ.അബ്‌ദുല്‍ മജീദ്‌, സിന്റിക്കേറ്റംഗം ഒ.അബ്‌ദുല്‍ അലി, തുടങ്ങിയവര്‍ പ്രസംഗിച്ചു. സിന്റിക്കേറ്റംഗം ഡോ.ടി.പി.അഹമ്മദ്‌ സ്വാഗതവും കായിക പഠന വകുപ്പ്‌ മേധാവി ഡോ.വി.പി.സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പ്‌ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ രാം നാഥ്‌ റാം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
\

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!