കാലിക്കറ്റ് സര്‍വകലാശാല ; ചാട്ടമളക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഉത്പന്നം ; കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിക്ക് ആറ് ലക്ഷം രൂപ ഗ്രാന്റ്

ചാട്ടമളക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഉത്പന്നം ; കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിക്ക് ആറ് ലക്ഷം രൂപ ഗ്രാന്റ്

ട്രിപ്പിള്‍ജമ്പ്, ലോങ്ജമ്പ് ദൂരം കൃത്യമായി അളക്കാനുള്ള ഉപകരണത്തിന്റെ മാതൃക വികസിപ്പിച്ച യുവസംരഭകന് ആറ് ലക്ഷം രൂപയുടെ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ്. കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി.) പൂര്‍വവിദ്യാര്‍ഥിയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകനുമായ പി. മുഹമ്മദ് ഫര്‍സീനാണ് ട്രിപ്പിള്‍ഗേജ് എന്ന അളവുപകരണം രൂപകല്പന ചെയ്ത് ഡി.എസ്.ടി. നിധി പ്രയാസ് (DST NIDHI-PRAYAS)പദ്ധതിയുടെ ഭാഗമായി ഗ്രാന്റ് കരസ്ഥമാക്കിയത്.
2023-ല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ഫര്‍സീന്‍
ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ (ടി.ബി.ഐ.-ഐ.ഇ.ടി.) ഇന്‍ക്യുബേറ്റു ചെയ്തലേസ്സ്‌കെയില്‍ (LaseScale)എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനാണ് .
കോഴിക്കോട് എന്‍.ഐ.ടി. ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍വഴിയാണ് പദ്ധതിനടപ്പാക്കുന്നത്.
ട്രിപ്പിള്‍ ഗേജ് എന്ന ഉപകരണത്തിന്റെ രൂപകല്പനയും വികസനവുമാണ് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യം.
അത്ലറ്റുകള്‍ നടത്തുന്ന ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് തുടങ്ങിയ ഇനങ്ങളില്‍ ചാടുന്ന ദൂരം കൃത്യമായി അളക്കുന്നതിന് രൂപകല്പന ചെയ്ത ഉപകരണമാണ് ട്രിപ്പിള്‍ഗേജ്. അത്ലറ്റുകളെ പ്രധാന മത്സരങ്ങള്‍ക്ക് തയ്യാറെടുപ്പിക്കുന്ന പരിശീലകര്‍ക്ക് ഇതുപയോഗിച്ച് പ്രകടനം കൃത്യമായി വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും. നിലവില്‍ ഈ ആവശ്യത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ചെലവേറിയതായതിനാല്‍ പല പരിശീലന കേന്ദ്രങ്ങള്‍ക്കും ഇവ ലഭ്യമല്ല. ഇതിന് പകരമായി കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഒരു പ്രായോഗിക പരിഹാരമാണ് ട്രിപ്പിള്‍ ഗേജ്.
പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഐ.ഇ.ടിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അധ്യാപകരായകെ. മേഘദാസ്, കെ.എം. മുഹമ്മദ് എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ./ ബി.എസ് സി. മാത്തമാറ്റിക്‌സ്/ കൗണ്‍സലിങ് സൈക്കോളജി, ബി.എം.എം.സി. (സി.സി.എസ്.എസ്. 2011 മുതല്‍ 2013 വരെ പ്രവേശനം) ഒറ്റത്തണവ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്‌സ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (2020 മുതല്‍ 2023 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

പരീക്ഷ

വിദൂരവിഭാഗം എം.എസ് സി. കൗണ്‍സലിങ് സൈക്കോളജി (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ നവംബര്‍  2017 പരീക്ഷ ജനുവരി 12-നും  മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ ജനുവരി 13-നും തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്. ലാന്‍ഡ് സ്‌കേപ് ആര്‍ക്കിടെക്ചര്‍ റഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 ഇന്റേണല്‍ പരീക്ഷ ജനുവരി 22-ന് തുടങ്ങും.

ഹാള്‍ടിക്കറ്റ്

ജനുവരി ആറിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. (സി.ബി.സി.എസ്.എസ്.) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍, (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ രജിസ്‌ട്രേഷന്‍

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (2021 മുതല്‍ 2023 വരെ പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 29 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജനുവരി എട്ട് വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2018, 2019 പ്രവേശനം) ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജനുവരി ആറ് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top