കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ജൈവസംരക്ഷണത്തിന് യുവജനത വേണം- ഡോ. എ. ബിജുകുമാര്‍

ജൈവസംരക്ഷണത്തിന് യുവജനത വേണം: ഡോ. എ. ബിജുകുമാര്‍

രാഷ്ട്രത്തിന്റെ നയരൂപവത്കരണത്തില്‍ ജൈവ – പ്രകൃതി സ്‌നേഹികളായ യുവജനത ഉണ്ടായെങ്കില്‍ മാത്രമേ ജൈവ വൈവിധ്യ സംരക്ഷണം സാധ്യമാകൂ എന്ന് ഫിഷറീസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പ് സംഘടിപ്പിച്ച ‘ജൈവസംരക്ഷണം: എങ്ങനെ, എന്തുകൊണ്ട് ‘ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി ബന്ധപ്പെട്ട കണക്കുകളും വസ്തുതകളും ശാസ്ത്രീയമായി തന്നെ ശേഖരിക്കുകയും വിശകലനം ചെയ്യുകയും വേണം. നിലവില്‍ ഇത് പലയിടത്തായി ചിതറിക്കിടക്കുന്ന റിപ്പോര്‍ട്ടുകളാണ്. വസ്തുതകളുമായി ശാസ്ത്രീയരീതിയില്‍ നയം തയ്യാറാക്കിയാല്‍ മാത്രമേ ജൈവ വൈവിധ്യസംരക്ഷണം നടപ്പാക്കാനാകൂ. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് എല്ലാവിഷയങ്ങളിലും അറിവുണ്ടാകുകയും സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവുകയും വേണമെന്നും ഡോ. ബിജുകുമാര്‍ പറഞ്ഞു. ജന്തുശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ചൈനയിലെ നാന്‍ജിങ് സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. അമേല്‍ ബോര്‍സീ, ഫിഷറീസ് സര്‍വകലാശാലയിലെ അസി. പ്രൊഫര്‍ ഡോ. രാജീവ് രാഘവന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഡോ. ആര്‍. ബിനു സ്വാഗതവും ഡോ. ഇ.എം. അനീഷ് നന്ദിയും പറഞ്ഞു.

‘ഗ്രാജ്വേഷൻ സെറിമണി 2025’ തീയതി / കേന്ദ്രം എന്നിവയിൽ മാറ്റം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29-ന് തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചടങ്ങ് യഥാക്രം ജൂലൈ 29, 30 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. മറ്റു ജില്ലകളിലെ ബിരുദദാന ചടങ്ങ് നടക്കുന്ന തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ :- വയനാട് – ആഗസ്റ്റ് 06 – എൻ.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. പാലക്കാട് – ആഗസ്റ്റ് 07 – അഹല്യ കോളേജ് പാലക്കാട്. തൃശ്ശൂർ – ആഗസ്റ്റ് 12 – വിമല കോളേജ് തൃശ്ശൂർ. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും.

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ സ്പോർട്സ് ക്വാട്ടാ പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 – 26 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 16-ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ – മെയിൽ : wshod@uoc.ac.in .

ബി.സി.എ. / ബി.എസ് സി. / എം.എസ് സി.  സീറ്റൊഴിവ്

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ., ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.എസ് സി. കമ്പ്യൂട്ടർ സയൻസ് എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 23-ന് നടക്കും. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ http://www.cuiet.info/ .

പരീക്ഷ

നാലാം വർഷ (2017 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 18-ന് തുടങ്ങും.

വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) ബി.എഡ്. നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 28 മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top