
മലപ്പുറം:എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്, ഭൂരഹിതരായ മുഴുവന്‍ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലയിലെ ഏഴു താലൂക്കുകളിലായി നടന്ന പട്ടയമേളയില്‍ 2187 പട്ടയങ്ങള്‍ വിതരണം ചെയ്തു. എല്ലാ താലൂക്കുകളിലെയും പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പു മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്ന് (ചൊവ്വ) 2187 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 2032 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 155 ഭൂപതിവ് പട്ടയങ്ങളും ഉള്‍പ്പെടും. തിരൂരില്‍ 258, മഞ്ചേരിയില്‍ 410, തിരൂരങ്ങാടിയില്‍ 750 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 614 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ നടന്ന കൊണ്ടോട്ടി താലൂക്ക് പട്ടയമേളയില്‍ 110 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 23 എല്‍ എ പട്ടയങ്ങളും, 3 ലക്ഷംവീട് പട്ടയങ്ങളും, 84 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടുന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അബ്ബാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മോഹന്‍ദാസ്, അഡ്വ. കെ കെ സമദ്, ചുക്കാന്‍ മുഹമ്മദലി, പി കെ സി അബ്ദുറഹിമാന്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ ജി അനിത, എല്‍ ആര്‍ തഹസില്‍ദാര്‍ എ മുഹമ്മദ് മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന തിരൂര്‍ താലൂക്ക് തല പട്ടയമേളയില്‍ 215 പട്ടയങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ തിരൂര്‍ നിയോജക മണ്ഡലം എംഎല്‍എ കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. 61 എല്‍. എ പട്ടയങ്ങളും 154 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. തിരൂര്‍ തഹസില്‍ദാര്‍ സി കെ ആഷിക്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഗോവിന്ദന്‍, ടി ജെ രാജേഷ്, ഗോപാലകൃഷ്ണന്‍ അടിയാട്ടില്‍, ഭരതന്‍ വൈയ്യാട്ട്, പി വി ഷറഫുദ്ദീന്‍, അലവിക്കുട്ടി എരിഞ്ഞിക്കാട്ട് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന തിരൂരങ്ങാടി താലൂക്ക് തല പട്ടയമേളയില്‍ 272 പട്ടയങ്ങള്‍ വിതരണം ചെയ്തു. തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



