
ഐ.ടി.എസ്.ആറില്‍ ലോക തദ്ദേശീയ ജനതാദിനാഘോഷം
കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഗോത്രപഠന ഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍.) സംഘടിപ്പിച്ച ലോക തദ്ദേശീയ ജനതാദിനഘോഷം സമാപിച്ചു. ‘ ഒഞ്ച്പ്പാ മന്‍പൊടു’ എന്നു പേരിട്ട പരിപാടി സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം. മജീദ് ഉദ്ഘാടനം ചെയ്തു. മയിലമ്മ, പി.കെ. കാളന്‍ തുടങ്ങിയവരുടെ സ്മരണാര്‍ഥം പ്രഭാഷണ പരമ്പരകള്‍, തദ്ദേശീയ യുവജന സംവാദം, താലിമെറന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരം എന്നിവ നടന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗവും, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വാസമല്ലി തോട മുഖ്യാതിഥിയായിരുന്നു. ഡോ. കെ. അമ്മിണി, ഡോ. കുമാരന്‍ വയലേരി, വിനോദ് മാഞ്ചീരി, രാജേഷ് അഞ്ചിലന്‍, സിന്ധു മങ്ങാണിയാന്‍, ചന്ദ്രു വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു. കെല്‍സ – ടി.എല്‍.എസ്.എ., ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സസ്, മഹിളാ സമഖ്യ എന്നിവയുടെ ആഭിമുഖ്യത്തില്‍, മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.എം ജോയ്, ഭദ്ര അജിത്കുമാര്‍, വി.ആര്‍. രമ്യ തുടങ്ങിയവര്‍ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥി മാഗസിന്‍ ‘ ഊന്തലി ‘ യുടെ പ്രകാശനം സിന്‍ഡിക്കേറ്റ് അംഗം അഡ്വ. എല്‍.ജി. ലിജീഷും, മിനി എക്‌സിബിഷന്‍ ഉദ്ഘാടനം അഡ്വ. പി.കെ. ഖലീമുദ്ധീനും നിര്‍വഹിച്ചു. ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ സി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. റിച്ചാര്‍ഡ് സ്‌കറിയ, നഗരസഭാ കൗണ്‍സിലര്‍ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിരുദ പ്രാഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025 – 2026 അധ്യായന വര്‍ഷത്തേ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലെ / സർവകലാശാലാ സെന്ററുകളിലെ സ്വാശ്രയ കോഴ്‌സുകളിലേക്കുമുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവ. / എയ്ഡഡ് / സ്വാശ്രയ കോളേജുകളിലെ പ്രോഗ്രാമുകളിൽ ഓപ്‌ഷൻ നിലനിൽക്കുന്ന വിദ്യാർഥികളെയാണ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിച്ചിട്ടുള്ളത്. സ്റ്റുഡന്റസ് ലോഗിൻ വഴി റാങ്ക് നില പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളേജിലെ സീറ്റൊഴിവ് എന്നിവ പരിശോധിച്ച് ആഗസ്റ്റ് 19-ന് മുൻപായി കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവർ നിർദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.
വടകര സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത ഡിഗ്രി തലത്തിൽ 50% (എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗക്കാർക്ക് 5% മാർക്കിളവ്) മാർക്ക്. ആഗസ്റ്റ് 21 വരെ പ്രവേശനം വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, (സംവരണ വിഭാഗക്കാർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്) യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ആഗസ്റ്റ് 22-ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി വടകര കരിമ്പനപ്പാലത്തുള്ള എസ്.എം.എസ്. ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് : https://admission.uoc.ac.in/ . ഫോൺ: 6282478437, 9497835992.
പേരാമംഗലം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്
തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്.എം.എസ്. ) എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 26-ന് മുൻപായി ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും KMAT ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7012812984, 8848370850.
തളിക്കുളം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19-ന് വൈകിട്ട് മൂന്നു മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.
ജോൺ മത്തായി സെന്ററിൽ എം.സി.എ. / എം.എസ് സി. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. കാലിക്കറ്റ് സർവകലാശാലാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കും ക്യാപ് രജിസ്ട്രേഷനുള്ളവർക്കും മുൻഗണന ലഭിക്കും. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.
മൂന്നാം സെമസ്റ്റർ ( FYUGP ) കോഴ്സ് രജിസ്‌ട്രേഷൻ 29 വരെ നീട്ടി
മൂന്നാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് ആഗസ്റ്റ് 29 വരെ നീട്ടി. കോളേജുകൾ മൂന്നാം സെമസ്റ്ററിൽ മേജർ പ്രോഗ്രാം സ്വിച്ച് ചെയ്ത വിദ്യാർഥികളുടെയും ഇന്റർ കോളേജ്, ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ചെയ്തവരുടെയും കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യേണ്ടതില്ല. ഇവർക്കുള്ള പ്രത്യേക അവസരം പിന്നീട് നൽകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റാർ ( 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 22-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS) ബി.കോം., ബി.ബി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ വിവിധ ബി.വോക് (CBCSS – V – UG 2022, 2023 പ്രവേശനം) നവംബർ 2024, (CBCSS – V – UG 2021 പ്രവേശനം) നവംബർ 2023, (CUCBCSS – V – UG 2018 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




