Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വനിതാ പഠന വകുപ്പിൽ ശില്പശാല

HIGHLIGHTS : Calicut University News; Workshop in Department of Women's Studies

വനിതാ പഠന വകുപ്പിൽ ശില്പശാല

കാലിക്കറ്റ് സർവകലാശാലാ വനിതാ പഠന വകുപ്പിന്റെയും സെന്റർ ഫോർ ജൻഡർ ജസ്റ്റിസിന്റെയും ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ പഠന വകുപ്പുകളിലെയും വനിതാ വികസന കോ-ഓർഡിനേറ്റർമാർക്കായി നടത്തിയ പരിപാടി സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ ഉദ്ഘടനം ചെയ്തു. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.എം. ഷീബ,  ഡോ. ആശാ അജി ജോസഫ്, കെ.സി. സന്തോഷ് കുമാർ, ലയന ആനന്ദ്, ഡോ. കെ. ഡയാന എന്നിവർ സംസാരിച്ചു.

sameeksha-malabarinews

സെർവർ തടസപ്പെടാൻ സാധ്യത

കാലിക്കറ്റ് സർവകലാശാലാ വെബ്സൈറ്റുകളുടെ ഹാർഡ് വെയർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി 10-ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ സർവകലാശാലാ വെബ്സൈറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

സർവകലാശാലാ പാർക്ക് തുറക്കില്ല

കാലിക്കറ്റ് സർവകലാശാലാ പാർക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ  ഫെബ്രുവരി 10, 11 തീയതികളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷാ അപേക്ഷ 

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട്സ് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പുതുക്കിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നതിനുള്ള ലിങ്ക് വീണ്ടും തുറന്നു. പിഴ കൂടാതെ 14 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എം.ബി.എ. എച്ച്.സി.എം. & ഐ.എഫ്. രണ്ടാം സെമസ്റ്റർ ജൂലൈ 2023, മൂന്നാം സെമസ്റ്റർ ജനുവരി 2023, നാലാം സെമസ്റ്റർ ജൂലൈ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!