കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വാക് – ഇൻ – ഇന്റർവ്യൂ

HIGHLIGHTS : Calicut University News; Walk-in-interview

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് നവംബർ നാലിന് രാവിലെ 10.30-ന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. യു.ജി.സി. നിർദേശിച്ച യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ.

sameeksha-malabarinews

ഓഡിറ്റ് കോഴ്സ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷനു കീഴിൽ 2021, 2022 വർഷത്തിൽ പ്രവേശനം നേടിയ മൂന്നാം സെമസ്റ്റർ നവംബർ 2024 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്‌ട്രേഷൻ ചെയ്ത എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികൾ ഒന്നും രണ്ടും സെമസ്റ്ററുകളിലുള്ള ഓഡിറ്റ് കോഴ്സ് സിലബസ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ നോട്ടിഫിക്കേഷൻ അനുസരിച്ച് നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗത്തിൽ നേരിട്ടോ ദി ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ – 673635 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നവംബർ 30-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ 0494 2400288, 2407356.

പരീക്ഷ

ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ –  ഇന്റലക്ച്വൽ ഡിസെബിലിറ്റി, ഹിയറിങ് ഇംപയർമെൻ്റ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം വർഷ ( 2023 പ്രവേശനം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി ഏപ്രിൽ 2024 റഗുലർ,  ( 2021 പ്രവേശനം ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!