കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഉര്‍ദു ദേശീയ സെമിനാര്‍ തുടങ്ങി

ഉര്‍ദു ദേശീയ സെമിനാര്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദുപഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ഭാഷാ വിഭാഗം ഡീന്‍ ഡോ. ആര്‍.വി.എം. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ വിമര്‍ശകനും പരിഭാഷകനുമായ പ്രൊഫ. എ.പി. സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. കെ.വി. നകുലന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. അബൂബക്കര്‍, പഠനവകുപ്പ് മുന്‍മേധാവി ഡോ. സഫിയാബി, പി. മൊയ്തീന്‍കുട്ടി, ഡോ. മുഹമ്മദ് റിസ്‌വാന്‍ അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു. ‘ കേരളത്തില്‍ ഉര്‍ദു : സര്‍ഗാത്മകരചനയും പരിഭാഷയും ‘ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലെ വിവിധ സെഷനുകളില്‍ ഡോ. കെ. ഹബീബ് അഹമ്മദ്, എന്‍. മൊയ്തീന്‍കുട്ടി എന്നിവര്‍ അധ്യക്ഷത വഹിച്ചു. 18-നാണ് സമാപനം.

പ്രൊഫസർ കെ.പി. മുരളീധരൻ റിസർച്ചർ അവാർഡ് പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താന്

പ്രൊഫസർ കെ.പി. മുരളീധരൻ എൻഡോവ്മെന്റ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രൊഫസർ കെ.പി. മുരളീധരൻ ബെസ്റ്റ് റിസർച്ചർ അവാർഡ് – 2024-ന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അക്കാദമിക് അഫയേഴ്സ് ആന്റ് ഡെവലപ്മെന്റ് ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താന് സമ്മാനിക്കും. കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനായിരുന്ന പ്രൊഫ. കെ.പി. മുരളീധരന്റെ പേരിലുള്ള ഈ അവാർഡ് കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് മേഖലയിലെ മികച്ച ഗവേഷകർക്കാണ് നൽകി വരുന്നത്. ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 18-ന് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് സെമിനാർ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അവാർഡ് സമ്മാനിക്കും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് ( CUCSS – 2021 പ്രവേശനം മുതൽ ), എം.ബി.എ. ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2021 പ്രവേശനം മുതൽ ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 02 വരെയും 200 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 18 മുതൽ ലഭ്യമാകും.

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 02-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. – ബയോകെമിസ്ട്രി, ഹ്യൂമൺ ഫിസിയോളജി, കെമിസ്ട്രി (CCSS – 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .

ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം ( CUCBCSS – UG ) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. അറബിക് (SDE CBCSS)(2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.കോം., ബി.കോം. അഡീഷണൽ സ്പെഷ്യലൈസേ ഷൻ, ബി.ബി.എ. ( CBCSS – UG ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്  പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top