
സര്‍വകലാശാലാ വിദ്യാര്‍ഥിയൂണിയന്‍ അധികാരമേറ്റു
സര്‍വകലാശാലക്കകത്തും പുറത്തുമുള്ള സമൂഹത്തെ ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ സംഘടനാ പ്രവര്‍ത്തനം മാതൃകാപരമായി നടത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സണ്‍ പി.കെ. ഷിഫാന, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ നാഫിയ ബിറ, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി. മുഹമ്മദ് ഇര്‍ഫാന്‍, സെക്രട്ടറി വി. സൂഫിയാന്‍, ജോ. സെക്രട്ടറി അനുഷ റോബി, ജില്ലാ എക്‌സിക്യുട്ടീവുമാരായ സഫ്‌വാന്‍ ഷമീര്‍ (കോഴിക്കോട്), സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള (മലപ്പുറം), ഫര്‍ദാന്‍ അബ്ദുള്‍ മുത്തലിഫ് (തൃശ്ശൂര്‍) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി. മധു, മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി. അബ്ദുള്‍ഹമീദ്, സെനറ്റംഗങ്ങളായ വി.കെ.എം. ഷാഫി, വിവിധ സംഘടനാ പ്രതിനിധികളായ പി.കെ. നവാസ്, ആസിഫ് മുഹമ്മദ്, ഹബീബ് കോയ തങ്ങള്‍, ചാള്‍സ് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ലക്ചറർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ലക്ചറർ തസ്തികയിലേക്ക് ആഗസ്റ്റ് 13-ന് വാക് – ഇൻ – ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.cuiet.info/ , https://www.uoc.ac.in/ സന്ദർശിക്കുക.
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി: എൻ.ആർ.ഐ. ക്വാട്ട പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി / ബി.വോക്. ഫുഡ് സയൻസ്. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് ആറിന് (ബുധൻ) വൈകീട്ട് നാലു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി., പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ യു.ജി. / പി.ജി. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ ബി.എസ് സി. – എ.ഐ., ബി.സി.എ., എം.സി.എ. പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.
വടകര സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. / എം.എസ് സി. സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846564142, 9446993188.
പരീക്ഷാ അപേക്ഷ
നാലാം സെമെസ്റ്റർ (2021 മുതൽ 2023 പ്രവേശനം) എം.ആർക്. ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് നാല് മുതൽ ലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



