കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഭിന്നശേഷി ക്വാട്ടയിൽ ബിരുദ പ്രവേശനം

HIGHLIGHTS : Calicut University News; Undergraduate admissions under disability quota

ഭിന്നശേഷി ക്വാട്ടയിൽ ബിരുദ പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം ജൂലൈ ഒന്നിന് ആരംഭിച്ചു. പ്രവേശനം സർവകലാശാല നൽകിയ ലിസ്റ്റിൽ നിന്ന് കോളേജുകൾ നേരിട്ടാണ് നടത്തുന്നത്. ആയതിനാൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഭിന്നശേഷിക്കാരുടെ റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ള നിലവിൽ  മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ ( രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അല്ലോട്മെന്റിനായി കാത്തിരിക്കുന്നവർ ഉൾപ്പെടെ )  മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ ഭിന്നശേഷി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാം.

കമ്മ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് എയ്‌ഡഡ്‌ കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് അതത് കോളേജുകളിലും സ്റ്റുഡന്റസ് ലോഗിനിലും ലഭ്യമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾ തിരഞ്ഞെടുത്ത കോളേജുകളിൽ നിന്നാണ് കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. മേൽ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും അതത് കോളേജുകൾ പ്രവേശനം നടത്തുക. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ അതത് കോളേജുകളുമായി ബന്ധപ്പെട്ട ശേഷം അവർ നിർദേശിക്കുന്ന സമയക്രമം പാലിച്ചുകൊണ്ട് പ്രവേശനത്തിന് ഹാജരാവേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർ സ്റ്റുഡന്റസ് ലോഗിൻ വഴി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ള നിലവിൽ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ ( രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അല്ലോട്മെന്റിനായി കാത്തിരിക്കുന്നവർ ഉൾപ്പെടെ )  മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്കുള്ള പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാം.

ഇ.എം.എം.ആർ.സിയിൽ അക്കാദമിക് കോ – ഓർഡിനേറ്റർ നിയമനം

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിൽ അക്കാദമിക് കോ – ഓർഡിനേറ്റർ ( ഡി.ടി.എച്ച്. പ്രോജക്ട് ) തസ്തികയിലേക്ക് കരാർ നിയമനത്തിനുമുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 10 – ന് നടക്കും. യോഗ്യത :- സയൻസ് വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത പി.ജി. / തത്തുല്യം, യു.ജി.സി. അല്ലെങ്കിൽ സി.എസ്.ഐ.ആർ. നെറ്റ് / തത്തുല്യം, സ്പ്രെഡ്ഷീറ്റ് / പ്രസന്റേഷൻ / സ്റ്റാറ്റിസ്റ്റിക്കൽ അനുബന്ധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ പ്രവൃത്തി പരിചയം. യോഗ്യരായവർ രാവിലെ 9.30-ന് ആവശ്യമായ രേഖകൾ സഹിതം ഇ.എം.എം.ആർ.സി. ഓഫീസിൽ ഹാജരാകേണ്ടതണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.emmrccalicut.org/ .

ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി പ്രവേശനം

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിലെ (ഐ.ടി.എസ്.ആർ.) എം.എ. സോഷ്യോളജി പ്രോഗ്രാമിന് പട്ടിക വർഗ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റ് 20. യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അപേക്ഷാ ഫോറം ചെതലയത്തുള്ള ഐ.ടി.എസ്.ആർ. ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 10 വരെ ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻബത്തേരി, വയനാട് – 673 592 എന്ന വിലാസത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക് ഫോൺ : 9645598986, 8879325457, 9744013474, 9048607115.

എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി:എൻ.ആർ.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് ആറ് എൻ.ആർ.ഐ. ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് സയൻസ് / ബി.വോക് ഫുഡ് സയൻസ്. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂലൈ ഒൻപതിന് (ബുധൻ) വൈകീട്ട് അഞ്ചു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി., പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.

വനിതാ പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വനിതാ പഠനവകുപ്പിൽ 2025 – 26 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂലൈ രണ്ടിന് നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407366, ഇ-മെയിൽ : wshod@uoc.ac.in .

പാലക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

പാലക്കാട് കൊടുവായൂരുള്ള സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 – 2026 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക് ഫോൺ : 9946205735, 9447525716.

മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ് – രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ (2010, 2018 സ്‌കീം ആന്റ് സിലബസ് – 2017, 2018 പ്രവേശനം) എം.സി.എ. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.

ഇന്റേണൽ ഇംപ്രൂവ്മെന്റ് ഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2018 പ്രവേശനം മാത്രം), എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2020 പ്രവേശനം മാത്രം) ജനുവരി 2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.ആർക്. (2022 സ്‌കീം – 2022 പ്രവേശനം) മെയ് 2025, (2017 സ്‌കീം – 2017 – 2021 പ്രവേശനം) ഏപ്രിൽ 2025, (2012 സ്‌കീം – 2015 – 2016 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 18 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മാർച്ച് 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!