
ബിരുദ പ്രവേശനം 2024: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അതത് കോളേജുകളിൽ ജൂലൈ 31 – ന് വൈകീട്ട് മൂന്നു മണിക്ക് മുൻപ് ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം നേടേണ്ടത്. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിലേക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍, ജൂലൈ 31 – ന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല.
അപേക്ഷ പൂർത്തിയാക്കാൻ ഇനി അവസരം ആഗസ്റ്റ് ഏഴിന് ശേഷം
2024 – 25 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സപ്ലിമെന്ററി അലോട്മെന്റ് / റാങ്ക് ലിസ്റ്റ് എന്നിവയിലേക്ക് പരിഗണിക്കപ്പെടുന്നതിനായി എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാൽ അപേക്ഷ പൂർത്തീകരിക്കാത്തതുമായവർക്ക് ഇനി ആഗസ്റ്റ് ഏഴിന് ശേഷം ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ജൂലൈ 29 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.
കോണ്ടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ അഞ്ചാം സെമസ്റ്റർ ബി.എ., ബി.കോം., ബി.ബി.എ. (CBCSS – 2022 പ്രവേശനം) വിദ്യാർഥികൾക്കുള്ള കോണ്ടാക്ട് ക്ലാസുകൾ ആഗസ്റ്റ് 10 മുതൽ വിവിധ കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. ചില പ്രോഗ്രാമുകൾക്കുള്ള കോണ്ടാക്ട് ക്ലാസുകൾ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങളിലല്ല നടത്തുന്നത്. വിദൂര വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോണ്ടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബി.വോക്. ഓർഗാനിക് ഫാമിങ് (2022 ബാച്ച്) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 30-നും ബി.വോക്. ഇസ്ലാമിക് ഫിനാൻസ് പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് നാലിനും ബി.വോക്. അഗ്രികൾച്ചർ പ്രാക്ടിക്കൽ പരീക്ഷകൾ ഏഴിനും തുടങ്ങും. പരീക്ഷാ കേന്ദ്രങ്ങൾ യഥാക്രമം മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി, പഴശ്ശിരാജാ കോളേജ് പുൽപ്പള്ളി എന്നിങ്ങനെയാണ്.
രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 ബി.വോക്. ഹോട്ടൽ മാനേജ്‌മന്റ് (2022 ബാച്ച്) പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് എട്ടിന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.



