HIGHLIGHTS : Calicut University News; Thunchan Thaliyola Library: Stock register prepared

തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര : സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കി

കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപ്റ്റ് റപോസിറ്ററി ആന്റ് മൾട്ടിഡിസിപ്ലിനറി റിസർച്ച് സെന്റർ പുതുതായി തയ്യാറാക്കിയ സ്റ്റോക്ക് രജിസ്റ്റർ സെന്റർ ഡയറക്ടർ ഡോ. എം.പി. മഞ്ജു വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന് കൈമാറി. താളിയോല ഗ്രന്ഥപ്പുരയിൽ പനയോല, മുളക്കരണം, ചെപ്പേട്, കടലാസുകള്‍ തുടങ്ങിയവയിലായി എണ്ണായിരത്തഞ്ഞൂറോളം ഗ്രന്ഥങ്ങളുണ്ട്. വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കാവ്യം, നാടകം തുടങ്ങിയവയെല്ലാമാണ് വിഷയങ്ങള്‍. മലയാളം, സംസ്‌കൃതം, തമിഴ്, കന്നഡ ഭാഷകളിലും വട്ടെഴുത്ത്, ഗ്രന്ഥ, തമിഴ്, കന്നഡ എഴുത്തുകളിലുമാണ് ഇവയുള്ളത്. ഇവയെല്ലാം ഉൾപ്പെടുത്തിയാണ് രജിസ്റ്റർ തയ്യാറാക്കിയത്. റിസർച്ച് വിഭാഗം ഡയറക്ടർ ഡോ. രാജീവ് എസ്. മേനോൻ, സൈക്കോളജി പഠനവകുപ്പ് പ്രൊഫസർ ഡോ. ബേബി ശാരി, പബ്ലിക് റിലേഷൻസ് ഓഫീസർ സി.കെ. ഷിജിത്ത്, അസിസ്റ്റന്റ് സുബി സുജാതൻ, മാനുസ്ക്രിപ്റ്റ് കീപ്പർ എ. അഭിലാഷ്, പ്രൊഫഷണൽ അസിസ്റ്റന്റ് ആതിര, അധ്യാപകരായ എസ്. ലക്ഷ്‌മി, ആകാശ് ബെന്നി തുടങ്ങിയവർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ് എന്നീ വിഷയങ്ങളിൽ (ഒരൊഴിവ് വീതം) മണിക്കൂർവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒൻപതിന് രാവിലെ 11 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9447074350, 9447234113.
സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് ജൂൺ ഒൻപതിന് രാവിലെ 10.30-ന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 9496127836, 0494 2407341.
എജ്യുക്കേഷൻ പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് ജൂൺ 10-ന് രാവിലെ 10.30-ന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഇതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.ടെക്. – (2009 സ്‌കീം – 2009 മുതൽ 2014 വരെ പ്രവേശനം) കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, (2010 സ്‌കീം – 2010 മുതൽ 2014 വരെ പ്രവേശനം) പ്രൊഡക്ഷൻ എഞ്ചിനീയറിങ്, (2010 സ്‌കീം – 2010 മുതൽ 2014 വരെ പ്രവേശനം) എംബഡഡ് സിസ്റ്റംസ്, (2011 സ്‌കീം – 2011 മുതൽ 2014 വരെ പ്രവേശനം) കമ്പ്യൂട്ടർ എയ്ഡഡ് പ്രോസസ്സ് ഡിസൈൻ – സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷക്ഷണിച്ചു. അപേ ക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ലിങ്ക് ജൂൺ അഞ്ച് മുതൽ ലഭ്യമാകും. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എ. മ്യൂസിക് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു