
ശുചിത്വ പ്രതിജ്ഞയെടുത്ത് സര്‍വകലാശാലാ സമൂഹം
യു.ജി.സിയുടെ ശുചിത്വമാണ് സേവനം ( സ്വച്ഛതാഹി സേവ ), സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യമുക്ത കേരളം പദ്ധതികളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലും ഓഫിസുകളിലും ഏകദിന ശുചീകരണയജ്ഞം നടത്തി. ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍വകലാശാലാ കാമ്പസിലെ ഹൗസ് കീപ്പിങ്ങ് തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍ക്കുമുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ വി.സി. സമ്മാനിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഗ്രീന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രദേശിക ചരിത്രകാര സംഗമം
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറില്‍ ദേശം, സമുദായം, ചരിത്രം എന്ന തലക്കെട്ടില്‍ പ്രാദേശിക, സാമുദായിക ചരിത്രകാരന്‍മാരുടെ സംഗമം 29-ന് നടക്കും. നാല്‍പതിലധികം ചരിത്രകാരന്‍മാരും സൂക്ഷിപ്പുകാരും പങ്കെടുക്കുന്ന പരിപാടിയില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയാകും പൊതുചരിത്രകാരന്‍റെ പങ്ക് എന്ന വിഷയത്തില്‍ മുക്കം എം.എ.എം.ഒ. കോളജിലെ ഡോ. എം.എ. അജ്മല്‍ മുഈനും ആര്‍ക്കൈവല്‍ ഉറവിടങ്ങളെ എങ്ങനെ സമീപിക്കാം എന്ന വിഷയ ത്തില്‍ കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവ്സിലെ മുന്‍ ആര്‍ക്കൈവിസ്റ്റ് സി.പി. അബ്ദുല്‍ മജീദും പ്രാദേശിക ചരിത്രത്തിന്‍റെ രീതിശാസ്ത്രവും പ്രയോഗവും എന്ന വിഷയത്തില്‍ ഫാറൂഖ് കോളജിലെ ഡോ. എം. അബ്ദുല്‍ നിസാറും സംസാരിക്കും.
ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം
2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യം നവംബർ ആറിന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. ജനറല്‍ വിഭാഗത്തിന് 920/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 580/- രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത : പ്ലസ്ടു / തത്തുല്യം. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ, വര്‍ക്ക് ഷോപ്പ്, പ്ലസ്ടുവിന് ലഭ്യമായ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അഭിരുചി പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാല വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍ : 0494 2407017, 0487 2385352 (സ്‌കൂള്‍ ഓഫ് ഡ്രാമ)
കൺസോളിഡേറ്റ് ഗ്രേഡ് കാർഡ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
വിദൂര വിഭാഗം എം.എ. ഹിസ്റ്ററി (CBCSS 2022 പ്രവേശനം) ഏപ്രിൽ 2024 എല്ലാ സെമസ്റ്റർ പരീക്ഷകളും വിജയിച്ചവരുടെ കൺസോളിഡേറ്റ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും വിതരണത്തിനായി മെയിൻ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
പരീക്ഷാ അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ.യു.ജി.പി. നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടിയത് പ്രകാരം പിഴ കൂടാതെ നവംബർ ഒന്ന് വരെയും 240/- രൂപ പിഴയോടെ അഞ്ചു വരെയും അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്‌മന്റ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്‌കീം – 2012, 2013 പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 18, 19 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ബി.എ. മൾട്ടിമീഡിയ (CUCBCSS-UG – 2017, 2018 പ്രവേശനം) അഞ്ചാം സെമസ്റ്റർ പേപ്പർ BMM5B11 Advanced Web Designing നവംബർ 2022, ആറാം സെമസ്റ്റർ പേപ്പർ BMM6B13 Multimedia Designing & Authoring ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 11-ന് നടക്കും. സമയം യഥാക്രമം രാവിലെ 9.30, ഉച്ചക്ക് 2.00.
ബി.ആർക്. ഏഴാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024, ഒൻപതാം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം യഥാക്രമം നവംബർ അഞ്ച്, 19 തീയതികളിൽ തുടങ്ങും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( CCSS ) എം.എസ് സി. ഫിസിയോളജി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (CCSS 2023 പ്രവേശനം) എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ എട്ട് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




