
ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം
കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പോലീസ് ശ്വാനസേനയുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗുകളിലുമൊളിപ്പിച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടെത്തിയും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. ലഹരിവസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെത്തല്‍, ട്രാക്കര്‍ എന്നീ വിഭാഗങ്ങളിലായി പരിശീലനം നേടിയ പോലീസ് നായ്ക്കളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ലാബ്രഡോര്‍ ഇനത്തിൽപെട്ട ബെറ്റി ബെല്‍ജിയം മെലിനോയിസ് ഇനങ്ങളിൽപെട്ട അര്‍ജുന്‍, ഇവ, അസ്ത്ര, അന്നി, ലാറ എന്നിവയാണ് അഭ്യാസങ്ങള്‍ അവതരിപ്പിച്ചത്. പാലക്കാട്, എറണാകുളം റൂറല്‍, ഇടുക്കി, കണ്ണൂര്‍ റൂറല്‍, തൃശ്ശൂർ സിറ്റി എന്നീ യൂണിറ്റുകളില്‍ നിന്നുള്ളവയാണ് ഇവ. ഡോഗ് ട്രെയിനിങ് സ്‌കൂളിലെ പരിശീലകരായ മോഹന്‍ കുമാര്‍, ആർ. വിജു നായര്‍, ടി. പ്രജോദ് എന്നിവര്‍ ശ്വാനപ്രദർശനത്തിന് നേതൃത്വം നല്‍കി. പരിപാടി രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍, കോഴ്‌സ് കോ – ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സാങ്കേതിക വിദ്യയുടെ വിസ്മയം തീർത്ത്- കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ്
ശാസ്ത്രയാൻ 2026-ന്റെ ഭാഗമായി കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച പ്രദർശനം സന്ദർശകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. നൂതന സാങ്കേതിക വിദ്യകളുടെ മനോഹരമായ അവതരണങ്ങൾ ഹാളിനെ ഒരു സാങ്കേതിക വിസ്മയലോകമാക്കി മാറ്റുകയായിരുന്നു. ഹാളിന്റെ മുഴുവൻ പരിസരവും ചുറ്റി സഞ്ചരിച്ച റോബോട്ടും ഏതൊരു ഫോട്ടോയുടെയും രേഖാ ചിത്രം അനുരൂപമായി വരയ്ക്കുന്ന റോബോട്ടിക് കൈയും പ്രദർശനത്തിന്റെ മുഖ്യ ആകർഷണമായി. ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി അവതരിപ്പിച്ച ഹോളോഗ്രാം സംവിധാനം, കാഴ്ചകളുടെ മായാലോകം സൃഷ്ടിച്ച വിർച്വൽ റിയാലിറ്റി, മനുഷ്യരുടെ വികാരങ്ങളും വസ്തുക്കളും തിരിച്ചറിയാൻ കഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എന്നിവയും സന്ദർശകരെ ആകർഷിച്ചു. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) ഉപയോഗിച്ചുള്ള സ്മാർട്ട് പാർക്കിംഗ് സിസ്റ്റം, സ്മാർട്ട് അറ്റൻഡൻസ് സിസ്റ്റം തുടങ്ങിയ നവീന സാങ്കേതിക സംവിധാനങ്ങൾ വിദ്യാർഥികൾ സൃഷ്ടിപരമായ കഴിവുകൾക്ക് മികച്ച ഉദാഹരണമായി. കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ സ്റ്റാളുകളിലെ ഐ ഡിറ്റക്ഷൻ, ഹാൻഡ് ജസ്റ്റർ ഗെയിംസ്, സൂപ്പർ ഹീറോ ഫിൽറ്റർ തുടങ്ങിയവ കുട്ടികളിൽ വലിയ കൗതുകവും ആവേശവും സൃഷ്ടിച്ചു.
മുടിയേറ്റ്
കാലിക്കറ്റ് സർവകലാശാലയിൽ ശാസ്ത്രയാൻ പ്രദർശനത്തിൻ്റെ ഭാഗമായി ഫോക്‌ലോർ പഠനവകുപ്പ് ഒരുക്കിയ മുടിയേറ്റ്. കീഴില്ലം ഉണ്ണികൃഷ്ണനാണ് അരങ്ങിലെത്തിയത്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CCSS – 2020 പ്രവേശനം ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, നാലാം സെമസ്റ്റർ ( CCSS – 2014 പ്രവേശനം ) എം.എസ് സി. ഫിസിക്സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. ( 2022, 2023, 2024 പ്രവേശനം ) ഏപ്രിൽ 2026, ( 2019, 2020, 2021 പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 04 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എസ് സി. – ബോട്ടണി വിത് കംപ്യൂട്ടേഷൻ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. – ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണ ൽ റിലേഷൻസ് (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 04 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റർ (CBCSS – UG) വിവിധ യു.ജി. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 02 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




