കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ടെക്‌നീഷ്യൻ അഭിമുഖം

ടെക്‌നീഷ്യൻ അഭിമുഖം

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള തൃശ്ശൂർ ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലേക്ക് വിവിധ ടെക്‌നീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മെയ് 24-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മെയ് 30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

ലൈഫ് സയൻസ് പഠനവകുപ്പിൽ  പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ – ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മെയ് 15-നോ അതിന്മുൻപോ ലൈഫ് സയൻസ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 27-ന് നടക്കും. സമയം : ബയോകെമിസ്ട്രി – രാവിലെ 10.30, മൈക്രോബയോളജി – രാവിലെ 11. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരുസെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ് സി. ബയോടെക്‌നോളജി ( നാഷണൽ സ്ട്രീം ) ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ നാല് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 21 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ (2018 മുതൽ 2020 വരെ പ്രവേശനം) രണ്ടു വർഷ ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

ഒന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ( CBCSS & CUCBCSS ) വിവിധ ബി.വോക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ( CBCSS – PG ) എം.എ. ഇക്കണോമിക്സ്, എം.എസ് സി. ബോട്ടണി, എം.എസ്.ഡബ്ല്യൂ., മൂന്നാം സെമസ്റ്റർ ( CBCSS – PG ) എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top