കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സിൻഡിക്കേറ്റ് യോഗം

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ആഗസ്റ്റ് ആറിന് രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷയും വൈവയും

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയ്ക്കും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയ്ക്കും സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, ഫാറൂഖ് (ഓട്ടോണമസ്) കോളേജ്, ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് എന്നിവ മുഖ്യ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷയും വൈവയും ആഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെ തീയതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം സെമിനാർ ഹാളിൽ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ ( 2011 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് സൈക്കോളജി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. പരീക്ഷാ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top