കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വിദ്യാര്‍ഥികള്‍ ശാസ്ത്രചരിത്രം അറിഞ്ഞിരിക്കണം- ഡോ. പി. രവീന്ദ്രന്‍

വിദ്യാര്‍ഥികള്‍ ശാസ്ത്രചരിത്രം അറിഞ്ഞിരിക്കണം- ഡോ. പി. രവീന്ദ്രന്‍

ശാസ്ത്രത്തിന്റെ ചരിത്രവും പരിണാമവും വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാ ലാ ഫിസിക്‌സ് പഠനവകുപ്പും എം.എസ്. സ്വാമിനാഥന്‍ ചെയറും യു.എല്‍.സി.സി.എസിന്റെ യു.എല്‍. സ്‌പേസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌പേസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യമുള്ള യുവജനതയ്‌ക്കേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകൂ. ഇതിനായി ആഴത്തിലുള്ള അറിവ് സമ്പാദി ക്കണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. തിരുവനന്തപുരം വി.എസ്.എസ്.സി. ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ. ടി. മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ചീഫ് സയന്റിസ്റ്റ് ഡോ. എം.ആര്‍. രമേഷ് കുമാര്‍, സ്വാമിനാഥന്‍ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. സുനോജ് കുമാര്‍, വിസിറ്റിങ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാഫി, യു.എല്‍. സ്‌പേസ് ക്ലബ്ബ് മെന്റര്‍ യു.കെ. ഷജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്. വിവിധ സെഷനുകളില്‍ ശാസ്ത്ര രംഗത്തെ വിദഗ്ധര്‍ കുട്ടികളുമായി സംവദിക്കും.

എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലം കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ഒക്ടോബർ ഏഴിന് വൈകീട്ട് മൂന്ന് മണി വരെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് 7012812984, 8848370850.

കോഴിക്കോട് വടകര കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ 2024 – 25 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 % മാർക്കുള്ളവർക്ക് (എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് ഡിഗ്രി പാസ്, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ്)   അപേക്ഷിക്കാം. പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി ഒക്ടോബർ ഒൻപതിന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, സംവരണ വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 14-ന് രാവിലെ 10.30 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 6282478437, 9497835992. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .

പി.ജി. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിൽ കോഴ്സ് പൂർത്തിയാക്കി എല്ലാ നോർമൽ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റർ ( CBCSS – PG – 2020 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ടി.ടിഎം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കി എല്ലാ നോർമൽ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റർ ( CBCSS – SDE – 2019 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം. വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. പരീക്ഷ നവംബർ 25-ന് തുടങ്ങും.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( CCSS – PG – 2021 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.സി.ജെ., എം.ടി.എ., മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട പ്രസിദ്ധീകരിക്കും.

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. സൈക്കോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top