Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഫാബ്രിക് പെയിന്റിംഗ് പരിശീലനത്തിന് തുടക്കമായി

HIGHLIGHTS : Calicut University News; Started training in fabric painting

ഫാബ്രിക് പെയിന്റിംഗ് പരിശീലനത്തിന് തുടക്കമായി

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേണിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നിർമല ഹോസ്പിറ്റൽ ഔട്ട് റീച്ച് സെന്ററായ വികാസ് വെൽഫെയർ സെന്ററിൽ 10 ദിവസത്തെ തൊഴിൽ പരിശീലന ക്ലാസുകൾ തുടങ്ങി. ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. ലൈഫ് ലോങ്ങ് ലേണിംഗ് വിഭാഗം മേധാവി ഡോ. ഇ. പുഷ്പലത ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിൽ അംഗം പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.  റവ. സിസ്റ്റർ ഡോ. ഫെർണാണ്ട, റവ. സിസ്റ്റർ ഡോ. സിനി റോസ്, മോഹനൻ പുതിയോട്ടിൽ, ജോസഫ് റിബെല്ലോ, ഫിലോമിന ജെയിംസ്, രമ, സെക്‌ഷൻ ഓഫിസർ കെ.കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

sameeksha-malabarinews

ഫോക്‌ലോർ ശില്പശാല

കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠന വകുപ്പിൽ ഡോ. രാഘവൻ പയ്യനാട് നയിക്കുന്ന “ഫോക്‌ലോറും ഫോക്‌ലോർ പഠനവും ഇന്നലെ ഇന്ന് നാളെ” ശില്പശാലയ്ക്ക് തുടക്കമായി. രജിസ്ട്രാർ ഡോ. ഇ.കെ സതീഷ് ഉദ്ഘാടനം ചെയ്തു. ഫോക്‌ലോറും ഫോക്‌ലോർ പഠനവും വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ടുതന്നെ അതിന്റെ ചരിത്രവും വർത്തമാനവും ഭാവി സാധ്യതകളും ചർച്ചചെയ്യണമെന്നും ഡോ. രാഘവൻ പയ്യനാട് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അധ്യാപകരായ ഡോ. വിജിഷ, സിനീഷ് വേലിക്കുനി, വി.എം ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

പൊസിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

ബി.കോം. / ബി.ബി.എ. / ബി.എച്ച്.എ. / ബി.ടി.എച്ച്.എം. (CBCSS-UG) / ബി.കോം. ഹോണേഴ്‌സ് / ബി.കോം. പ്രൊഫഷണൽ (CUCBCSS-UG) 2019 പ്രവേശനം – AT സീരീസ്, 2020 പ്രവേശനം – AU സീരീസ് എന്നീ പ്രോഗ്രാമുകളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അർഹരായ വിദ്യാർത്ഥികൾ നിശ്ചിത ഫീസടച്ച രസീത് സഹിതം ബി.കോം. വിഭാഗത്തിൽ അപേക്ഷിക്കേണ്ടതാണ്. തപാലിൽ ലഭിക്കേണ്ടവർ തപാൽ ചാർജ് സഹിതം അപേക്ഷിക്കേണ്ടതാണ്.

പരീക്ഷാ അപേക്ഷ 

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.എച്ച്.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

പരീക്ഷ

പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (2022 പ്രവേശനം) ഏപ്രിൽ 2023 റഗുലർ പരീക്ഷകൾ 26-ന് തുടങ്ങും. കേന്ദ്രം :- സൈക്കോളജി പഠന വകുപ്പ്, സർവകലാശാലാ ക്യാമ്പസ്.

റഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്കായുള്ള രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2019 മുതൽ 2022 വരെ പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് ഏഴിന് തുടങ്ങും.

ആറാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2020 പ്രവേശനം) മാർച്ച് 2023 റഗുലർ പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.

രണ്ടാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2021 & 2022 പ്രവേശനം) മാർച്ച് 2023 റഗുലർ / സപ്ലിമെന്‍ററി, (2020 പ്രവേശനം) മാർച്ച് 2022 സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും.

വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2020 പ്രവേശനം)  മാർച്ച് 2022 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (CUCSS – 2015 & 2016 പ്രവേശനം) സെപ്റ്റംബർ 2021, രണ്ടാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (CUCSS – 2017 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബി.കോം / ബി.ബി.എ (CUCBCSS & CBCSS – UG) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!