കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ശ്രീനിവാസന്‍: പകരക്കാരനില്ലാത്ത കലാകാരന്‍

HIGHLIGHTS : Calicut University News; Srinivasan: An irreplaceable artist

ശ്രീനിവാസന്‍: പകരക്കാരനില്ലാത്ത കലാകാരന്‍

മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത അനശ്വര കലാകാരനായിരുന്നു യശ:ശരീരനായ ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം മഹത്തായ സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന്റെ വേര്‍പാട് ഒരിക്കലും നികത്താനാകില്ല. സന്ദേശം, വരവേല്‍പ്പ്, നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ., ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, മിഥുനം, പൊന്മുട്ടയിടുന്ന താറാവ്, തുടങ്ങി ശ്രീനിവാസന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ എത്രയെത്ര സിനിമകള്‍!

മോഹന്‍ലാലും ശ്രീനിയും നിറഞ്ഞാടിയ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ ചിരിയും ചിന്തയും നിറച്ചു മലയാളിയുടെ മനസ്സില്‍ സിനിമയുടെ പൂക്കാലം വിരിയിച്ചു. തിരക്കഥയുടെ ചക്രവര്‍ത്തിയായിരുന്നു ശ്രീനി. ജീവിതാനുഭവങ്ങളെ ചിരിയൂറുന്ന നൊമ്പരക്കാറ്റുകളാക്കാനുള്ള അനിതരമായ വിരുത് തന്നെയാണ് ശ്രീനിവാസനെ മലയാളിയുടെ ഹൃദയത്തിലേറ്റിയത്.

അതുല്യനായ ഈ കലാകാരന്റെ വിയോഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സമൂഹത്തിന്റെ പേരില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.

ഡോ. പി. രവീന്ദ്രന്‍ വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല

സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 14 മുതല്‍ ജനുവരി 24 വരെ നടത്തുന്ന ‘ഭക്ഷ്യസംസ്‌കരണം’  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയം വഹിക്കേണ്ടതാണ്.  സ്ത്രീകള്‍ക്കും  പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിലാസം : വകുപ്പു മേധാവി, ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673 635. ഫോണ്‍ : 9544103276.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

വിദൂര വിഭാഗം / അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ (CUCBCSS – UG – 2014, 2015, 2016 പ്രവേശനം) ബി.എ., ബി.എ. അഫസല്‍ – ഉല്‍ – ഉലമ, ബി.എസ് സി., ബി.എസ് സി. ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍, ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.എം.എം.സി., ബി.കോം., ബി.ബി.എ. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 31-ന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍ സര്‍വകലാശാലാ ക്യാമ്പസ്, സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂര്‍. ഹാള്‍ടിക്കറ്റ് ജനുവരി 10-ന് ശേഷം ലഭ്യമാകും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ (2021 പ്രവേശനം) എല്ലാ നോര്‍മല്‍ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2025 പരീക്ഷയും വിദൂരവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള (2020 പ്രവേശനം) സെപ്റ്റംബര്‍ 2024 പരീക്ഷയും ജനുവരി ഏഴിന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍ സെമിനാര്‍, സര്‍വകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.


പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2024 പ്രവേശനം) നവംബര്‍ 2025 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2025 എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 22, 24, ജനുവരി അഞ്ച്, ആറ് തീയതികളില്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!