Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ ;ദക്ഷിണ മേഖല ഫുട്‌ബോള്‍;കാലിക്കറ്റിന് രണ്ടാം സ്ഥാനം

HIGHLIGHTS : Calicut University News; Southern Region Football; Calicut 2nd position

ദക്ഷിണ മേഖല ഫുട്‌ബോള്‍;കാലിക്കറ്റിന് രണ്ടാം സ്ഥാനം

ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് റണ്ണേഴ്‌സ് അപ്പ്. ചെന്നൈ എസ്.ആര്‍.എം. സര്‍വകലാശാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഗോള്‍ ശരാശരി യില്‍ കേരള സര്‍വകലാശാല ചാമ്പ്യന്മാരായി. അഞ്ച് വീതം പോയിന്റുകള്‍ നേടിയ മൂന്ന് ടീമുകളില്‍ കാലിക്കറ്റ് റണ്ണറപ്പായി. ആതിഥേയരായ എസ്.ആര്‍.എം. മൂന്നാo സ്ഥാനവും നേടി. കാലിക്കറ്റിന്റെ ആസിഫ് (എം.ഇ.എസ്. വളാഞ്ചേരി) 10 ഗോള്‍ നേടി ടോപ് സ്‌കോററായി. പഞ്ചാബിലെ സന്ധ്ബാബ യൂണിവേഴ്‌സിറ്റിയിലാണ് അഖിലേന്ത്യാ മത്സരം.

sameeksha-malabarinews

ദക്ഷിണമേഖല വനിതാ ഖൊ-ഖൊ: കാലിക്കറ്റ് റണ്ണര്‍ അപ്പ്

തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് രണ്ടാം സ്ഥാനം. 10-9 എന്ന സ്‌കോറില്‍ മൈസൂര്‍ സര്‍വകലാശാലയാണ് ജേതാക്കളായത്. കാലിക്കറ്റിന്റെ താരങ്ങളായ ആര്യ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായും ഷിജിത മികച്ച ഡിഫന്ററായും തിരഞ്ഞെടുക്കപ്പെട്ടു.

പി. ജി. ഓഡിറ്റ് കോഴ്സ് 

കാലിക്കറ്റ് സര്‍വകലാശാലയില്‍ 2021 വര്‍ഷത്തില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള എം.എ. / എം. കോം. / എം. എസ് സി. വിദ്യാര്‍ഥികളില്‍ ഓഡിറ്റ് കോഴ്സ് സമര്‍പ്പിക്കാത്തതും ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകളില്‍ ഉള്ള ഓഡിറ്റ് കോഴ്സ് പ്രകാരം വിദ്യാര്‍ഥികള്‍ തയ്യാറാക്കേണ്ട ബുക്ക് റിവ്വ്യു / അസ്സൈന്‍മെന്‍റ് / റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ വിദൂരം വിദ്യാഭ്യാസ വിഭാഗം പ്രവര്‍ത്തിക്കുന്ന, കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഓ. പിന്‍ 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ 2024 ജവുവരി 6 – നകം  സമര്‍പ്പികേണ്ടതാണ്.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി. വോക്. (2017 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 റഗുലര്‍ (CBCSS-V-UG) / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 29-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ (2009 മുതല്‍ 2013 വരെ പ്രവേശനം) ആറാം സെമസ്റ്റര്‍ ബി. എ. ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ഫെബ്രുവരി 14-നും ബി.കോം. / ബി.ബി.എ. , ബി. എസ് സി. / ബി. എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബി.സി.എ. പരീക്ഷകള്‍  ഫെബ്രുവരി 15-നും തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!