Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

HIGHLIGHTS : Calicut University News; Social Service Certificate

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.ബി.സി.എസ്.എസ്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം (സി.യു.എസ്.എസ്.പി.) സര്‍ട്ടിഫിക്കറ്റ് മെയ് 10 വരെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം.
ആറ് ദിവസത്തെ സാമൂഹിക സേവനം പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി/ ആശുപത്രി/വൃദ്ധസദനം/ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ എന്നിവയിലേതിലെങ്കിലും സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് അതത് സ്ഥാപനാധികാരികളുടെ ഒപ്പോടുകൂടി നല്‍കേണ്ടത്. ഫോണ്‍: 0494 2400 288, 407356

sameeksha-malabarinews

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും 10-ന് നടക്കും.

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റിലാറ്റി മാനേജ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും 15-ന് നടക്കും.

ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2023 ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 17-ന് നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബയോടെക്നോളജി മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഓഡിറ്റ് കോഴ്സ് പരീക്ഷാ പരിശീലനം

CBCSS-2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷാ പരിശീലനം മെയ് രണ്ട് മുതല്‍ നാലിന് രാത്രി 11 മണി വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും എത്രതവണ വേണമെങ്കിലും വെബ്സൈറ്റില്‍ കയറി പരീക്ഷാ പരിശീലനം നേടാം. യഥാര്‍ഥ പരീക്ഷ മെയ് അഞ്ചിന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പ്രത്യേക ബിരുദ പരീക്ഷ

സ്പോര്‍ട്സ്, എന്‍.സി.സി. പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എസ്.ഡബ്ല്യൂ., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ നഷ്ടമായവര്‍ക്കുള്ള പ്രത്യേക പരീക്ഷ 24 മുതല്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാ രജിസ്ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി പരീക്ഷകള്‍ക്ക് പിഴയില്ലാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും രജിസ്റ്റര്‍ ചെയ്യാം.

ഇലക്ട്രീഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗത്തിലെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് 2023 ജനുവരി 16-ലെ വിജ്ഞാപന പ്രകാരം ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.

ഓപ്പറേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (ഇടകഎ) ഓപ്പറേറ്റര്‍ (മൈക്രോസ്‌കോപ്പി ആന്‍ഡ് ഇമേജിങ്) തസ്തികയിലേക്ക് കരാര്‍നിയമനത്തിന് 2023 മാര്‍ച്ച് 18-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ക്കായുള്ള അഭിമുഖം 19-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 11-ന് രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.

പരീക്ഷ

അദിബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം,  (2016 സിലബസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ് 15-നും,  പ്രിലിമിനറി രണ്ടാം വര്‍ഷം മെയ് 26 നും തുടങ്ങും.

അദിബി ഫാസില്‍ അവസാന വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ (ഏപ്രില്‍/മെയ് 2023) പരീക്ഷകള്‍ മെയ്  26 നും ആരംഭിക്കും.  വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

അവസരങ്ങള്‍ എല്ലാം കഴിഞ്ഞ യഥാക്രമം ഒന്ന് (2019 പ്രവേശനം),  രണ്ട് (2018), മൂന്ന് വര്‍ഷ (2016, 2017) വര്‍ഷ ബി.എച്ച്.എം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും.  അപേക്ഷയുടെ പകര്‍പ്പും ഫീസ് അടച്ച് രസീതും 17 വരെ സ്വികരിക്കുന്നതാണ്.  വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!