Section

malabari-logo-mobile

മുഖ്യമന്ത്രിക്ക് പരേതനായ യുവാവിന്റെ കത്ത്; മരിച്ചിട്ടില്ല, മുങ്ങിയത് കാമുകിയെ കല്യാണം കഴിക്കാന്‍!

HIGHLIGHTS : Late youth's letter to Chief Minister; Not dead, drowned to marry his girlfriend!

പട്‌ന: ആറ് മാസം മുമ്പ് മരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ച യുവാവ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡിജിപിക്കും കത്തെഴുതി. ബിഹാറിലാണ് സംഭവം. ഭാര്യയോടൊപ്പം ഉത്തര്‍പ്രദേശില്‍ സുഖമായി ജീവിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് കത്തെഴുതിയത്. ദിയോറിയ ഗ്രാമത്തില്‍ നിന്ന് ആറുമാസം മുമ്പാണ് സോനുകുമാര്‍ ശ്രീവാസ്തവ എന്ന 30കാരനെ കാണാതാകുന്നത്. പട്‌നയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 50000 രൂപയുമായി പോയ സോനു തിരികെയെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദിയോറിയ പ്രദേശത്ത് നിന്ന് ഒരാളുടെ മൃതദേഹം ലഭിച്ചു.

സോനുകുമാറിന്റെ അച്ഛനും കുടുംബവും മൃതദേഹം തിരിച്ചറിയുകയും തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ആരെയും പിടികൂടാനായില്ല.

sameeksha-malabarinews

എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോഴാണ് ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിച്ച് യുവാവ് കത്തെഴുതിയത്. പ്രണയത്തിലായിരുന്ന സമീപ ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി താന്‍ ഒളിച്ചോടുകയായിരുന്നുവെന്നും വിവാഹിതരായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ താമസിക്കുന്നുണ്ടെന്നും യുവാവ് കത്തില്‍ വ്യക്തമാക്കി. വിവാഹിതരായതിന്റെ രേഖയും ഇയാള്‍ കത്തിനോടൊപ്പം ചേര്‍ത്തിരുന്നു. തന്നെ കാണാതായെന്ന പരാതി പിന്‍വലിക്കണമെന്നും യുവാവ് കത്തില്‍ ആവശ്യപ്പെട്ടു. യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തെ അറിയിച്ചെന്നും വിഷയത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!