
‘ശാസ്ത്രയാന്‍’ വിജ്ഞാനത്തിന്റെ മിന്നലൊളി തീര്‍ക്കും: ഡോ. പി. രവീന്ദ്രന്‍
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല വാതിലുകള്‍ തുറന്നിടുന്നത് വഴി ചിലർക്കെങ്കിലും വിജ്ഞാനത്തിന്റെ മിന്നല്‍ സ്പര്‍ശം ലഭിച്ചേക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാവുന്ന തരത്തിലുള്ള വിജ്ഞാന വെളിച്ചം ലഭിക്കാന്‍ ഈ പ്രദര്‍ശനം കാരണമായേക്കാം. വലിയ വിളവെടുപ്പിനുള്ള വിത്തുകളാണ് ഇത്തരം പരിപാടികളിലൂടെ കരുതിവെയ്ക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. പി. റഷീദ് അഹമ്മദ്, ശാസ്ത്രയാന്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. കെ. ദൃശ്യ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാലാ പഠനവകുപ്പുകള്‍, കാന്റീന്‍ പരിസരം, ലൈബ്രറി പരിസരം, പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം പ്രദര്‍ശന സ്റ്റാളുകളുണ്ട്. തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര, മാധവ ഒബ്‌സർവേറ്ററി എന്നിവയും സന്ദർശിക്കാം. രാവിലെ 09 മുതല്‍ വൈകീട്ട് 05 വരെയാണ് പ്രദര്‍ശനം. റേഡിയോ സിയുവിന്റെ ആഭിമുഖ്യത്തിലും പഠനവകുപ്പുകളുടെ നേതൃത്വത്തിലും വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു ണ്ട്. കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ആദ്യ മനുഷ്യ പുസ്തകമായി നർത്തകി വി.പി. മൻസിയ വായനക്കാരോട് സംവദിച്ചു. പ്രശസ്ത വ്‌ളോഗറും മോട്ടിവേഷണൽ സ്പീക്കറുമായ സി.പി. ഷിഹാബുദ്ധീൻ മുഖ്യാതിഥിയായി.
ഹ്യൂമൻ ലൈബ്രറി
ശാസ്ത്രയാൻ 2026-ന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ ജനുവരി 30-ന്
-
കേരളപോലീസ് അക്കാദമിയുമായി സഹകരിച്ച് ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് ഒരുക്കുന്ന ആയുധപ്രദര്‍ശനം – ലൈഫ് സയന്‍സ് പഠനവകുപ്പ് സെമിനാര്‍ ഹാള്‍ : രാവിലെ 10 മുതല്‍
-
ഫോക്‌ലോർ പഠനവകുപ്പ് സംഘടിപ്പിക്കുന്ന മുടിയേറ്റ് – സ്റ്റുഡന്റസ് ട്രാപ് : രാത്രി 7 മണി
-
ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹ്യൂമന്‍ ലൈബ്രറി – സര്‍വകലാശാലാ പാര്‍ക്ക് : രാവിലെ 10 മുതല്‍
-
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം – മലയാളം പഠനവകുപ്പ് സെമിനാര്‍ ഹാള്‍ : രാവിലെ 10 മണി
-
വാനനിരീക്ഷണം – മാധവ ഒബ്‌സർവേറ്ററി : രാത്രി 7 മണി മുതൽ 9 മണി വരെ
-
ഇ.എം.എം.ആർ.സി. സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി പ്രദർശനം, ഹോളോഗ്രാഫിക്ക് പ്രദർശനം – ഇ.എം.എം.ആർ.സി. (ലൈബ്രറി പരിസരം): രാവിലെ 10 മുതൽ
‘കളിച്ച് കളിച്ച് ഹിന്ദി പഠിക്കാം’ഹിന്ദി പഠനവകുപ്പിൽ ത്രിദിന പ്രദർശനം
ശാസ്ത്രയാൻ 2026-ന്റെ ഭാഗമായി ഹിന്ദി പഠനവകുപ്പ് സംഘടപ്പിക്കുന്ന ത്രിദിന ഹിന്ദി പ്രദർശനം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് അധ്യക്ഷനായി. ചടങ്ങിൽ ശാസ്ത്രയാൻ 2026-ന്റെ മുന്നോടിയായി പഠനവകുപ്പ് സംഘടിപ്പിച്ച മത്സങ്ങളിൽ വിജയികളായവർക്ക് രജിസ്ട്രാർ സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും സമ്മാനിച്ചു. കടന്നപ്പള്ളി ഗവ. ഹൈസ്കൂളിലെ അധ്യാപകനായിരുന്ന എം. രവിയാണ് പ്രദർശനത്തിൻ്റെ ക്യൂറേറ്റർ. ‘കളിച്ച് കളിച്ച് ഹിന്ദി പഠിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രദർശനം. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഗസ്റ്റ് അധ്യാപക നിയമനം
കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2025 – 26 വർഷത്തേക്ക് എം.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 09-ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2607224, 9567697272.
നാലു വർഷ ബിരുദ പ്രോഗ്രാം: കോളേജ് ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026 – 27 അധ്യയന വർഷം നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ( 2024 ബാച്ച് ) നാലാം സെമസ്റ്ററിലെ മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫറിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് സ്റ്റുഡന്റസ് ലോഗിനിൽ റാങ്ക് നില പരിശോധിക്കാം. കോളേജ് ട്രാൻസ്ഫർ ലഭിച്ചവർ സർവകലാശാലാ ഇ – പേയ്‌മെന്റ് മുഖേന TRA 101 – FEE FOR COLLEGE TRANSFER എന്ന ഹെഡിൽ 445 രൂപ കോളേജ് ട്രാൻസ്ഫർ ഫീസ് ഒടുക്കേണ്ടതാണ്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ കോളേജുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 03-ന് വൈകിട്ട് 5 മണിക്കുള്ളിൽ നേരിട്ട് ഹാജരായി താത്കാലിക പ്രവേശനം നേടണം. സർവകലാശാല കോളേജ് ട്രാൻസ്ഫർ ക്രമീകരിച്ചതിന് ശേഷം മാത്രമേ ട്രാൻസ്ഫർ ലഭിച്ചവർ മാതൃകോളേജിൽ നിന്ന് ടി.സി. വാങ്ങാവൂ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 240 7016, 7017, 7152.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.ടെക്. (2024 പ്രവേ ശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 02 മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ – ആറാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – അൽ – ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് ( 2023 പ്രവേശനം ) റഗുലർ / ( 2022 പ്രവേശനം ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. – മാത്തമാറ്റിക്സ്, ബയോടെക്‌നോളജി (CCSS – 2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




