Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എസ്.ഡി.ഇ. കലോത്സവം

HIGHLIGHTS : Calicut University News; SDE Arts Festival

എസ്.ഡി.ഇ. കലോത്സവം സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍ കലാ മത്സരങ്ങളില്‍ മലപ്പുറം മുന്നേറ്റം തുടരുന്നു

വിദൂരവിഭാഗം കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂരിന് ഒന്നാം സ്ഥാനം. സോണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നായി 51 പോയിന്റാണ് തൃശ്ശൂര്‍ കരസ്ഥമാക്കിയത്. 36 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും 35 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി. കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന എ സോണിന് 28 പോയിന്റോടെ നാലാം സ്ഥാനമാണുള്ളത്. കലാമത്സരങ്ങളില്‍ 97 പോയിന്റുമായി മലപ്പുറം (ബി. സോണ്‍) മുന്നേറുകയാണ്. 81 പോയിന്റുള്ള തൃശ്ശൂരാണ് (സി. സോണ്‍) രണ്ടാം സ്ഥാനത്ത്. കോഴിക്കോടും വയനാടുമടങ്ങുന്ന എ. സോണ്‍ 64 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് (ഡി. സോണ്‍) 52 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.

sameeksha-malabarinews

സമാപനം ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്ത് സിബി കെ. തോമസ്, കവയിത്രി ആര്യ ഗോപി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

വേദി നിയന്ത്രിക്കുന്നത് വനിതകള്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലോത്സവത്തിലെ വേദികളുടെ നിയന്ത്രണം വനിതകള്‍ക്ക്. യഥാസമയം മത്സരങ്ങള്‍ അരങ്ങേറുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമെല്ലാം സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരുമടങ്ങുന്ന വനിതകളാണ് മുന്നിലുള്ളത്. പ്രധാന വേദിയായ സെമിനാര്‍ കോംപ്ലക്സില്‍ (പെരിയാര്‍) ബി.എ. വിഭാഗം സെക് ഷന്‍ ഓഫീസര്‍ രശ്മി രാമചന്ദ്രനും തൊട്ടടുത്ത് തന്നെയുള്ള കബനിയില്‍ വിദൂരവിഭാഗം അസി. പ്രൊഫസര്‍ പി.ടി. റിജിലയുമാണ് മാനേജര്‍മാര്‍. കബനിയില്‍ എല്ലാ ഓഫീഷ്യലുകളും വനിതകളാണ്. ഓഡിറ്റോറയത്തിലെ (നിള) വേദി സുവേഗ സെക്ഷന്‍ ഓഫീസര്‍ കെ. നുസൈബ ബായിയും സംഘവുമാണ് നിയന്ത്രിക്കുന്നത്. പരാതി രഹിതമായി മത്സരങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും സഹായിക്കുന്നതായി ഇവര്‍ പറഞ്ഞു.

വനിതാ ഹോസ്റ്റല്‍ മേട്രണ്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി 22.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേകകളുടെ പകര്‍പ്പുകള്‍ 14-നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റിലുള്ള ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2440 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും 8 മുതല്‍ അപേക്ഷിക്കാം. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും 6 മുതല്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും 6 മുതല്‍ അപേക്ഷിക്കാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.

ഫെബ്രുവരി 15-ന് തുടങ്ങാനിരിക്കുന്ന സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 പരീക്ഷകളും മാര്‍ച്ച് 8-ലേക്ക് മാറ്റി.

മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-നും ഒന്നാം സെമസ്റ്റര്‍ 28-നും തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!