
സദ്ഭാവനാ ദിനാചരണം
സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ജീവനക്കാര്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ 30-ന് വിതരണം ചെയ്യുന്നത് 38 ലക്ഷം രൂപയുടെ അവാർഡുകൾ
കാലിക്കറ്റ് സർവകലാശാലയുടെ 2024 – 25 വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ ആഗസ്റ്റ് 30-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. അഖിലേന്ത്യാ അന്തർ സർവകലാശാല വിജയികളായ 281 കായിക താരങ്ങൾക്കും അവരുടെ പരിശീലകർക്കുമായി 38 ലക്ഷം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്യുന്നത്. ക്യാഷ് അവാർഡിന് പുറമെ സ്പോർട്സ് കിറ്റുകളും നൽകുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000/-, 9000/-, 5000/- രൂപയും പരിശീലകർക്ക് യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും സമ്മാനിക്കും. കായിക രംഗത്തെ മികച്ച കോളേജുകൾക്കുള്ള ഓവറോൾ ചാംപ്യൻഷിപ്പ് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പുരുഷ, വനിതാ വിഭാഗങ്ങൾക്ക് പ്രത്യേക ക്യാഷ് അവാർഡുകൾ ഈ വർഷം മുതൽ 1,00,000/-, 75,000/-, 50,000/- രൂപ നിരക്കിൽ എർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ അധ്യക്ഷതയും വഹിക്കും. സിൻഡിക്കേറ്റംഗങ്ങൾ, പ്രഗത്ഭരായ കായിക താരങ്ങൾ, കായികാധ്യാപകർ എന്നിവർ പങ്കെടുക്കുമെന്നു കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.
ചെതലയം ഐ.ടി.എസ്.ആറിൽ ബി.കോം. / എം.എ. സോഷ്യോളജി പ്രവേശനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ( ഐ.ടി.എസ്.ആർ. ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ, എം.എ. സോഷ്യോളജി പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ആഗസ്റ്റ് 23-ന് വൈകീട്ട് മൂന്ന് മണി വരെ ഐ.ടി.എസ്.ആറിൽ വന്ന് പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ. ഓഫിസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9645598986, 6282064516, 9744013474, 9048607115.
സർവകലാശാലാ ക്യാമ്പസിൽ വിവിധ യു.ജി. / പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ നാലു വർഷ ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് (എസ്.ടി., ഇ.ഡബ്ല്യൂ.എസ്.), എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.സി.എ. ഈവനിംഗ് പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 22-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007.
തളിക്കുളം സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇ.ഡബ്ല്യൂ.എസ്., എസ്.ടി., ഈഴവ, മുസ്ലിം, സ്പോർട്സ്, എസ്.എസ്.ക്യു., പി.ഡബ്ല്യൂ.ഡി., ലക്ഷ്വദീപ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്ത താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 22-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.
കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്.എം.എസ്. ) 2025 അധ്യയന വർഷത്തെ എം.ബി.എ. പാർട്ട് ടൈം പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത ഡിഗ്രി തലത്തിൽ 50 % മാർക്ക് (പിന്നോക്ക വിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും). താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 27-ന് വൈകിട്ട് നാല് മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. ഫോൺ : 0495 2323748.
സ്ട്രീം ചേഞ്ച് / പുനഃ പ്രവേശനം: അപേക്ഷ 22 വരെ നീട്ടി
ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് വിദൂര വിദ്യാഭാസ വിഭാഗത്തിന് കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയവരിലും അഫിലിയേറ്റഡ് / ഓട്ടോണമസ് കോളേജുകളിൽ 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയവരിലും നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് / പുനഃ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 22 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം മുതൽ ) ഇന്റഗ്രേറ്റഡ് – എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എം.എസ് സി. സുവോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. മൈക്രോബയോളജി, എം.എ. ഇംഗ്ലീഷ്, എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറൽ), എം.എ. പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




