HIGHLIGHTS : Calicut University News; Researchers can utilize archival records in the British Library: Dr. Arani Ilamkuberan

ബ്രിട്ടീഷ് ലൈബ്രറിയിലെ പുരാരേഖകൾ ഗവേഷകർക്ക് പ്രയോജനപ്പെടുത്താം : ഡോ. അരണി ഇളംകുബേരൻ

കേരളത്തെ സംബന്ധിച്ച് ശാസ്ത്രീയമായി ക്രമപ്പെടുത്തിയ നിരവധി രേഖകൾ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിക്കുന്നുണ്ടെന്നും ഇവ പരിശോധിക്കുവാൻ ഗവേഷകർക്ക് അവസരമുണ്ടെന്നും ബ്രിട്ടീഷ് ലൈബ്രറിയിലെ ദക്ഷിണേന്ത്യൻ ശേഖരങ്ങളുടെ മേധാവി ഡോ. അരണി ഇളംകുബേരൻ പറഞ്ഞു. കേരളത്തിൻ്റെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്കൃതം, അറബി – മലയാളം പുരാരേഖകൾ പരിചയപ്പെടുത്തുവാൻ അവ സംരക്ഷിക്കുന്ന ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി സംഘത്തിനൊപ്പം കാലിക്കറ്റ് സർവകലാശാലയിലെത്തിയാതായിരുന്നു ഇവർ.
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പും ചേർന്ന് സംഘടിപ്പിച്ച ഏകദിന ശില്പശാലയാണ് വിദഗ്ധ സംഘത്തിൻ്റെ സന്ദർശനത്തിനു അവസരമൊരുക്കിയത്. സ്വർണത്തകിടിൽ സാമൂതിരിയും ഡച്ചുകാരും 1691-ൽ തയ്യാറാക്കിയ ഉടമ്പടിയും 1710-ൽ തയ്യാറാക്കിയ വെള്ളിയിൽ നിർമ്മിച്ച ഉടമ്പടിയും അടക്കം നിരവധി രേഖകൾ കേരളത്തിൻ്റെ ചരിത്രത്തെ സംബന്ധിച്ച് ബ്രിട്ടീഷ് ലൈബ്രറി സൂക്ഷിക്കുന്നുണ്ടെന്ന് ശില്പശാലയിൽ പങ്കെടുത്ത ഡോ. അബ്ബാസ് പനക്കൽ പറഞ്ഞു. ഷേക്സ്പിയർ കൃതികളുടെ പത്തോളം മലയാളം വിവർത്തനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ഭരണ ആവശ്യത്തിനായി ബ്രട്ടീഷ് ഉദ്യോഗസ്ഥർ ശേഖരിച്ച സംസ്കൃത ഭാഷയിലും ടിബറ്റൻ ഭാഷയിലും വിവിധ ഇന്ത്യൻ ഭാഷകളിലും എഴുതപ്പെട്ട പ്രമാണങ്ങൾ ഇന്ത്യൻ സംസ്കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഗവേഷണത്തിന് അത്യന്താപേക്ഷിതമായിരിക്കുമെന്
അനുസ്മരിച്ചു
കഴിഞ്ഞ ദിവസം അന്തരിച്ച കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് മുന്‍ പ്രൊഫസര്‍ അഹമ്മദ് ഇസ്മായില്‍ ലബ്ബയെ പഠനവകുപ്പിലെ അധ്യാപകരും വിദ്യാര്‍ഥികളും അനുശോചിച്ചു. യോഗം ഹിന്ദിപഠനവകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. കെ. അലി നൗഫല്‍, ഡോ. ജി.പി. മുനീര്‍, ഡോ. എ.ഐ. യഹിയ, പി.ആര്.ഒ. സി.കെ. ഷിജിത്ത്, പൂര്‍വ വിദ്യാര്‍ഥികളായ ഉവൈസ്, ആലിക്കോയ, ഡോ. അമാനുള്ള വടക്കാങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.
പരീക്ഷാ അപേക്ഷ
പി.ജി. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ മെയ് 14 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.പി.എഡ്. നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് അഞ്ചിന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് (മെയ് 5,6), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് (മെയ് 7,8). വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CCSS – 2021, 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് ജിയോളജി നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെ
ഒന്ന്, മൂന്ന് സെമസ്റ്റർ ( CCSS ) – എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ് നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ. മൾട്ടിമീഡിയ നവംബർ 2024, രണ്ടാം സെമസ്റ്റർ ( CBCSS – PG – 2023 പ്രവേശനം ) എം.വോക്. അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ – എം.കോം, മൂന്നാം സെമസ്റ്റർ – എം.എസ് സി. ബോട്ടണി, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( 2021, 2023, 2024 പ്രവേശനം ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു