കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റിൽ ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

കാലിക്കറ്റിൽ ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ( സി.ഡി.ഒ.ഇ. ) യു.ജി.സി. അംഗീകാരമുള്ള ഓണ്‍ലൈന്‍ ബിരുദ പ്രോഗ്രാമുകൾ ഉടൻ  ആരംഭിക്കും. ബി.എ. സോഷ്യോളജി, ബി.എ. ഹിസ്റ്ററി എന്നീ നാലു വർഷ ബിരുദ പ്രോഗ്രാമുകൾക്കാണ് ( CUFYUGP ) ഇപ്പോൾ അനുമതി ലഭിച്ചത്. മൂന്ന് വർഷ ബിരുദ എക്സിറ്റ് ഓപ്ഷനോട് കൂടിയവയാണ് ഈ പ്രോഗ്രാമുകള്‍. നിലവില്‍ പ്രവേശനം ആരംഭിച്ച നാല് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമേയാണിത്. കാലിക്കറ്റ് സര്‍വകലാശാലയുടെ റെഗുലര്‍ ബിരുദപഠനത്തിന് തുല്യമാണിവ. നിലവില്‍ കോളേജില്‍ പഠനം നടത്തുന്നവർക്കും ഇതില്‍ പഠനം നടത്താം. പ്രായപരിധിയില്ല. വിശദ വിവരങ്ങൾക്ക് ഫോൺ : 0494 2407356, വെബ്സൈറ്റ് : https://cdoe.uoc.ac.in/ .

സ്മരണിക പ്രകാശനം ചെയ്തു

ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ ജേണലിസം പഠനവകുപ്പ് മുൻ മേധാവി പ്രൊഫസർ സയ്യിദ് അംജദ് അഹമദിൻ്റെ സ്മരണിക വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്യുന്നു

ഡോ. സന്തോഷ് നമ്പിയെ ആദരിച്ചു

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിൽ നിന്ന് വിരമിക്കുന്ന സീനിയർ പ്രൊഫസറും പ്രമുഖ ടാക്സോണമിസ്റ്റുമായ ഡോ. സന്തോഷ് നമ്പിയെ ആദരിച്ചു. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പൊന്നാട അണിയിച്ചു. പഠനവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിലായിരുന്നു ചടങ്ങ്. പഠനവകുപ്പ് മേധാവി ഡോ. എ. യൂസഫ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, പരീക്ഷാ കൺട്രോളർ ഡോ. സുനോജ് കുമാർ, സിൻഡിക്കേറ്റംഗം അഡ്വ. പി. കെ. ഖലീമുദ്ധീൻ, പഠനവകുപ്പ് മുൻ മേധാവി ഡോ. പി.വി. മധുസൂദ നൻ, ഡോ. സി.സി. ഹരിലാൽ, ഡോ. ജോസ് ടി. പുത്തൂർ, ഡോ. എ. കെ. പ്രദീപ്, ഡോ. സി. പ്രമോദ് എന്നിവർ സംസാരിച്ചു.

അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ക്രിക്കറ്റ്:

കാലിക്കറ്റ് ആതിഥേയർ

അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ക്രിക്കറ്റിന് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസും കോഴിക്കോട് ദേവഗിരി കോളേജും വേദിയാകും. മാർച്ച് 26 മുതൽ ഏപ്രിൽ 01 വരെയാണ് മത്സരങ്ങൾ. സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, നോർത്ത് സോണുകളിൽ നിന്ന് 4 സർവകലാശാലകൾ വീതം 16 ടീമുകൾ മത്സരിക്കും. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആദ്യമായാണ് കേരളം വനിതാ അന്തർ സർവകലാശാല ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ടീമുകൾ ( സോൺ തിരിച്ച് ) : നോർത്ത് – മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി റോത്തക്, ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി അമൃത്സർ, ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റി ഷിംല, കുമയൂൺ യൂണിവേഴ്സിറ്റി നൈനിറ്റാൾ, വെസ്റ്റ് – സാവിത്രി ബായി ഫുലെ യൂണിവേഴ്സിറ്റി പൂണെ, ശിവാജി യൂണിവേഴ്സിറ്റി കോലാപ്പൂർ, ജയ് നരൈൻ വ്യാസ് യൂണിവേഴ്സിറ്റി ജോധ്പുർ, ഈസ്റ്റ് – എൽ.എൻ. മിഥില യൂ ണിവേഴ്സിറ്റി, കെ.ഐ.ടി.ടി. യൂണിവേഴ്സിറ്റി ഭുവനേശ്വർ, പൂർവാഞ്ചാൽ യൂണിവേഴ്സിറ്റി, റാഞ്ചി യൂണിവേഴ്സിറ്റി, സൗത്ത് – കാലിക്കറ്റ് യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി, എസ്.ആർ.എം. യൂണിവേഴ്സിറ്റി. 

ചാമ്പ്യൻഷിപ്പി ന്റെ ഒഫീഷ്യൽ ബ്രോഷർ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്തു. സിൻഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസൽ  അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. ടി. വസുമതി, പി. മധു, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിപിൻ, സർവകലാശാലാ എഞ്ചിനീയർ സി.കെ. മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.

പെൻഷൻകാർ ആദായ നികുതി വിവരങ്ങൾ നൽകണം

ആദായ നികുതി നൽകാൻ ബാധ്യസ്ഥരായ കാലിക്കറ്റ് സർവകലാശാലാ പെൻഷൻകാർ 2026 – 27 സാമ്പത്തിക വർഷത്തെ പ്രതിമാസ പെൻഷനിൽനിന്ന് മുൻകൂറായി ഈടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദംശങ്ങൾ നിശ്ചിത ഫോമിൽ മാർച്ച് 20-ന് മുൻപായി സർവകലാശാലാ ധനകാര്യ വിഭാഗത്തെ അറിയിക്കണം. പെൻഷൻ / സാലറി വരുമാനത്തിന് പുറമെ മറ്റ് വരുമാനങ്ങൾ കൂടി ഡിക്ലയർ ചെയ്ത് ആയതിനുള്ള ആദായനികുതി ഈടാക്കണമെങ്കിൽ അത് നിശ്ചിത ഫോമിൽ കാണിക്കേണ്ടതും സമയപരിധിക്കുള്ളിൽ സമർപ്പിക്കേണ്ടതുമാണ്. ഫോം പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാകും. 

ഓഡിറ്റ് കോഴ്സ് പരീക്ഷ

വിദൂര വിഭാഗം ( CBCSS – 2021, 2022, 2023 പ്രവേശനം ) ബി.എ., ബി.കോം., ബി.ബി.എ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ( CBCSS – 2020 പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. – വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ മാർച്ച് 12-ന് നടത്തും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ. ഫോൺ : 0494 2407356, 2407494, 2400288.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.ആർക്. (2012 സ്‌കീം – 2016 പ്രവേശനം, 2017 സ്‌കീം – 2017 മുതൽ 2021 വരെ പ്രവേശനം, 2022 സ്‌കീം – 2022, 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി (CCSS – 2025 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS – SDE) എം.എ. സാൻസ്ക്രിറ്റ് സാഹിത്യ സ്‌പെഷ്യൽ, എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ ( CCSS – 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ എം.കോം., എം.എ. ഹിസ്റ്ററി, എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി, എം.എസ് സി. ബോട്ടണി നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ബി.എം.എം.സി. – മൂന്നാം സെമസ്റ്റർ (CUCBCSS UG – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റർ (CBCSS UG – 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, ഫാഷൻ ഡിസൈനിങ് ആന്റ് മാനേജ്മെന്റ്, പ്രൊഫഷണൽ അക്കൗണ്ടിങ് ആന്റ് ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് നവംബർ2024 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലംപ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top