
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
കാലിക്കറ്റ് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള (ആഴ്ചയിൽ രണ്ട് ദിവസം) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി / എം.എ. സൈക്കോളജി / എം.എസ് സി. സൈക്കോളജി, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / ആർ.സി.ഐ. അംഗീകൃത രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർ.സി.ഐ.) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.
കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്.എം.എസ്. ) 2025 അധ്യയന വർഷത്തെ എം.ബി.എ. റഗുലർ പ്രോഗ്രാമിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. KMAT യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 20-ന് ഉച്ചക്ക് 12 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ: 0495 2323748.
പുതുക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സി.സി.എസ്.ഐ.ടി.) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 20-ന് വൈകിട്ട് മൂന്നു മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 2751888, 9995814411.
ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ പി.എച്ച്.ഡി. അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിബിനിന് കീഴിൽ പി.എച്ച്.ഡി. ( എനി ടൈം കാറ്റഗറി ) പ്രവേശനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 29-ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പിൽ നേരിട്ടോ bipingopalakrishnan@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെർമാസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2022 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 200/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 20 മുതൽ ലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




