Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;സര്‍വകലാശാലയില്‍ റേഡിയോ ദിനാചരണം

HIGHLIGHTS : Calicut University News; Radio Day Celebration in University

സര്‍വകലാശാലയില്‍ റേഡിയോ ദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലാ റേഡിയോ സിയുവിന്റെ നേതൃത്വത്തില്‍ ലോകറേഡിയോ ദിനാചരണം നടന്നു.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മീഡിയ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ മയൂര ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ, എ.കെ. രമേഷ് ബാബു, റേഡിയോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. സി.ഡി. രവികുമാര്‍, പഠനവകുപ്പ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ മന്യ, റേഡിയോ പ്രോഗ്രാം എക്സിക്യുട്ടീവ് പി. സുജ എന്നിവര്‍ സംസാരിച്ചു.
സ്മാര്‍ട്ട് ഫോണ്‍ അടിസ്ഥാനമാക്കിയുള്ള ഓഡിയോ പ്രൊഡക്ഷന്‍ ശില്പശാലയില്‍ സുനില്‍ പ്രഭാകര്‍, ഷാജന്‍ സി. കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ശില്പശാലയിലും തുടര്‍ന്നു നടന്ന ടാലന്റ് ഫെസ്റ്റിലും നൂറ്റമ്പതോളം പേരാണ് പങ്കെടുത്തത്.

sameeksha-malabarinews

 

പരീക്ഷാഫലം

2022 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം / ബി.എച്ച്.എ (സിബിസിഎസ്എസ് – യുജി) റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്ലൂവ്‌മെന്റ് (2019 & 2020 അഡ്മിഷന്‍) / 2022 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. / ബി.എച്ച്.എ. സപ്ലിമെന്ററി (സിയുസിബിസിഎസ്എസ് – യുജി 2016 – 2018 അഡ്മിഷന്‍) / 2021 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.,എം./ബി.എച്ച്.എ. (സിയുസിബിസിഎസ്എസ് – യുജി 2015 അഡ്മിഷന്‍) / 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ ബി.എച്ച്.എ. (സിയുസിബിസിഎസ്എസ് – യുജി 2014 അഡ്മിഷന്‍) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം /സൂക്ഷ്മ പരിശോധന / പകര്‍പ്പ് എന്നിവലക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 21 വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ റദ്ദാക്കി

2023 ജനുവരി 12ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് റഗുലര്‍/സപ്ലി/ഇംപ്രൂവ്‌മെന്റ് (2019 സ്‌കീം, 2019 & 2020 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു (ഡിസ്‌ക്രീപ്റ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്‌ച്ചേഴ്‌സ്)

യൂണിവേഴ്‌സിറ്റി ടീച്ചിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജനുവരി 23ന് നടത്തിയ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ മൈക്രോ ഇക്കണോമിക്‌സ് തിയറി & പോളിസി റഗുലര്‍ പരീക്ഷ റദ്ദ് ചെയ്തു.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്ലിമെന്ററി പരീക്ഷ (2010 സ്‌കീം, 2016 & 2017 പ്രവേശനം, 2018 സ്‌കീം 2018 & 2019 പ്രവേശനം) യുടെ രജിസ്‌ട്രേഷന്‍ ലിങ്ക് ഫെബ്രുവരി 13 മുതല്‍ ലഭ്യമാണ്. പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും അപേക്ഷിക്കാം.

ബി.ടെക്. പരീക്ഷാ കേന്ദ്രം

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി 2014 സ്‌കീം, പാര്‍ട്ട് ടൈം (2009 സ്‌കീം) 2022 ഏപ്രില്‍ പരീക്ഷകളുടെ കേന്ദ്രം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് മാത്രമായി നിജപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!