Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; റേഡിയോ സി.യു. സംഗീത ക്ലബ്

HIGHLIGHTS : Calicut University News; Radio CU music club

റേഡിയോ സി.യു. സംഗീത ക്ലബ്

കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ സി.യു.-വിന്റെ ആഭിമുഖ്യത്തിൽ സംഗീത ക്ലബ് തുടങ്ങി. ഗായിക ആതിര കെ. കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടത്തിയ സംഗീത നിശയുടെ ഉദ്ഘാടനം പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നിർവഹിച്ചു. ചടങ്ങിൽ റേഡിയോ സി.യു. ഡയറക്ടർ ഡോ. ശ്രീകല മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജിഷ്, എഴുത്തുകാരൻ ലിജീഷ് കുമാർ റേഡിയോ സി.യു. പ്രോഗ്രാം എക്സിക്യൂട്ടീവ് സുജ, സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ ടി. സ്നേഹ, ഡി.എസ്.യു. സെക്രട്ടറി നിയാസ്, സെക്ഷൻ  ഓഫീസർ പി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

sameeksha-malabarinews

പുസ്തക പ്രകാശനം 

റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ ചെറുകഥകൾ ‘മൂന്നു സ്ത്രീകഥകൾ’ എന്ന പേരിൽ ഡോ. ശരത് മണ്ണൂർ പരിഭാഷപ്പെടുത്തിയ പുസ്തകം കാലിക്കറ്റ് സർവകലാശാലാ പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ പ്രകാശനം ചെയ്തു. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ആർ. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങി. സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും ചേർന്നാണ് പരിപാടി നടത്തിയത്. ചടങ്ങിൽ സർവകലാശാലാ ലൈബ്രേറിയൻ ഡോ. ടി.എ. അബ്ദുൽ അസീസ് അധ്യക്ഷനായി. വി.പി. രാമകൃഷ്ണൻ, ഷാജി വലിയാട്ടിൽ, പി.ആർ.ഒ. സി.കെ. ഷിജിത്ത്, ഡി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

സമ്മർ കോച്ചിങ് ക്യാമ്പ് 2024

കാലിക്കറ്റ് സർവകലാശാലാ ഏഴ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് 2024 സംഘടിപ്പിക്കുന്നു. ബാറ്റ്മിന്റൺ ഇനത്തിലെ ആദ്യ ബാച്ച് ഏപ്രിൽ നാല് മുതൽ മെയ് ഒന്ന് വരെയും രണ്ടാമത്തെ ബാച്ച് മെയ് രണ്ട് മുതൽ 31 വരെയും നടക്കും. മാറ്റ് ഇനങ്ങളായ ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത് ലറ്റിക്സ്, ക്രിക്കറ്റ്, ഖോ ഖോ, ജൂഡോ, തായ്ക്വോണ്ടോ, ബാസ്കറ്റ്ബാൾ, സോഫ്റ്റബാൾ / ബേസ്ബാൾ തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 15 മുതൽ മെയ് 15 വരെ നടക്കും. സർവകലാശാലാ കോച്ചുമാരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാവും ക്യാമ്പ്. രജിസ്‌ട്രേഷൻ ഫീസ് :- ₹ 700/-. വിശദ വിവരങ്ങൾക്ക് 0494 247501 /  9567664789 / 9446781753 എന്നീ നമ്പറുകളിൽ 10 മണിക്കും 5 മണിക്കും ഇടയിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാ അപേക്ഷ

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ മൂന്ന് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും ഓൺലൈനായി അപേക്ഷിക്കാം.

വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ബി.എച്ച്.എം. (2019 & 2020 പ്രവേശനം) ഏപ്രിൽ 2024  സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ മൂന്ന് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതൽ ലഭ്യമാകും.

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കേരളത്തിന് പുറത്തും വിദേശത്തും രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായുള്ള എം.ബി.എ. (2015 പ്രവേശനം) ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ എട്ട് വരെയും 180/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് 25 മുതൽ ലഭ്യമാകും.

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി, എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി, എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് (CBCSS-PG) നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബി.എസ് സി. / ബി.സി.എ. (CBCSS & CUCBCSS) നവംബർ 2023  റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!