HIGHLIGHTS : Calicut University News; Prof. V.V. Sivarajan Memorial
പ്രൊഫ. വി.വി. ശിവരാജന്‍ അനുസ്മരണം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രൊഫസറും പ്രമുഖ ടാക്‌സോണമിസ്റ്റുമായിരുന്ന ഡോ. വി.വി. ശിവരാജനെ അനുസ്മരിക്കുന്ന ചടങ്ങും എന്‍ഡോവ്‌മെന്റ് പ്രഭാഷണവും വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.കെ. പ്രദീപ് അനുസ്മരണഭാഷണം നടത്തി. ജെ. അഭ്യുദയ, വി.കെ. ലുലു മുംതാസ് എന്നിവര്‍ക്ക് പ്രൊഫ. ശിവരാജന്‍ പുരസ്‌കാരം വൈസ് ചാന്‍സലര്‍ സമ്മാനിച്ചു. പ്രകൃതി സ്‌നേഹിയും ശാസ്ത്ര പ്രചാരകനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍ പ്രഭാഷണം നടത്തി. ഡോ. സന്തോഷ് നമ്പി, ഡോ. മഞ്ജു സി. നായര്‍, ഡോ. പി. സുനോജ് കുമാര്‍, ഡോ. സി. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ബോട്ടണി പഠനവകുപ്പില്‍ നിന്നു വിരമിച്ച അധ്യാപകനായ ഡോ. എ.കെ. പ്രദീപിനോടുള്ള ആദരസൂചകമായി തയ്യാറാക്കിയ അനുമോദനക്കുറിപ്പുകളുടെ സമാഹാരം ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.
അന്തർ സർവകലാശാലാ വോളി: കാലിക്കറ്റിനെ സച്ചിൻ നയിക്കും
കേരള സർവകലാശാലയിൽ ഡിസംബർ 18 മുതൽ 22 വരെ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാലാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാലിക്കറ്റ് സർവകലാശാലാ വോളിബോൾ ടീമിനെ ഹോളി ഗ്രേസ് അക്കാഡമി മാളയിലെ എം. സച്ചിൻ പിള്ള നയിക്കും. ടീം അംഗങ്ങൾ – അർഷാദ്, മിസ്-അബ്, അക്ഷയ്, ഒസാമ റഹ്മത്ത് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), ഫൈസൽ, ജലീൽ, ആദിത്ത്, ശരത്, രാഹുൽ (എസ്.എൻ. കോളേജ് ചേളന്നൂർ), നിസാം, ജോയൽ (ദേവഗിരി കോളേജ് കോഴിക്കോട്), മുഹ്സിൻ (ഹോളി ഗ്രേസ് അക്കാദമി മാള), ഹാദി മൻസൂർ (ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്). പരിശീലകർ – ലിജോ ഇ. ജോൺ, കെ.പി. വിനീഷ് കുമാർ, എസ്. അർജുൻ.
ഫുൾ ടൈം സ്വീപ്പർ നിയമനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിന് കീഴിലെ അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിങ് പൂളിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫുൾ ടൈം സ്വീപ്പർ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത്. പ്രതിമാസ വേതനം : 12,000/- രൂപ. യോഗ്യത : വായിക്കാനും എഴുതാനുമുള്ള കഴിവ്. നീന്തൽ അറിഞ്ഞിരിക്കണം. 36 വയസ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി ആറ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .
മൂല്യനിർണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (PG – CBCSS) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 20 മുതൽ 23 വരെ നടക്കും. വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ പി.ജി (CDOE – CBCSS) നവംബർ 2024, നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജനുവരി 18-ന് തുടങ്ങും.
ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം 2019, 2021 പ്രവേശനം / പ്രൈവറ്റ് രജിസ്‌ട്രേഷൻ 2020 പ്രവേശനം ( CBCSS ) – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ സപ്ലിമെന്ററി പരീക്ഷ ഡിസംബർ 24-ന് നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ : 0494 2400288, 2407356.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു