കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ പ്രഭാഷണം

HIGHLIGHTS : Calicut University News; Prof. MA Oommen Foundation Day lecture

പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ പ്രഭാഷണം

തൃശ്ശൂര്‍ അരണാട്ടുകര ഡോ. ജോണ്‍മത്തായി സെന്ററിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സാമ്പത്തികശാസ്ത്ര പഠനവകുപ്പ് 18-ന് പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിക്കും.
പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ രാവിലെ 10.30-ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ ബജറ്റ് ആന്റ് പോളിസി സ്റ്റഡീസ് പ്രസിഡന്റ് വിനോദ് വ്യാസലും അധ്യക്ഷനാകും. സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് പ്രോഗ്രസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ന്യുഡല്‍ഹി വിസിറ്റിങ് സീനിയര്‍ ഫെലോ പ്രൊഫ. ഓംപ്രകാശ് മാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എ. ഉമ്മന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കുമെന്ന് വകുപ്പ് മേധാവി ഡോ. കെ.പി. രജുല ഹെലന്‍ അറിയിച്ചു.

പരീക്ഷ മാറ്റി

നവംബര്‍ 20-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2000 സ്‌കീം – 2000 മുതല്‍ 2003 വരെ പ്രവേശനം), പാര്‍ട്ട് ടൈം ബി.ടെക്. (2000 മുതല്‍ 2008 പ്രവേശനം, 2000 സ്‌കീം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022,  ഒന്നും രണ്ടും ബി.ടെക്. (2014 സ്‌കീം 2014 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍  29-ലേക്ക്  പുനഃക്രമീകരിച്ചു.

sameeksha-malabarinews

ഒക്ടോബര്‍ 11-ന് നടത്തേണ്ടിയിരുന്ന വിദൂരവിഭാഗം അവസാനവര്‍ഷ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 (1996 മുതല്‍ 2007 വരെ പ്രവേശനം), ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2023 (2000 മുതല്‍ 2011 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 28-ന് നടത്തും. സമയം 1.30 മുതല്‍ 4.30 വരെ.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. എം.എച്ച്.എം. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, എം.എ. ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024,
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, നവംബര്‍ 2023 പരീക്ഷകള്‍ 2025 ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!