
വേങ്ങര: വേങ്ങര ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1.120 കിലോഗ്രാം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി വലയില്‍. ജാര്‍ഖണ്ട് സാഹിബ് ഗഞ്ച് ജില്ലയില്‍ സര്‍ക്കണ്ട സ്വദേശി സന്തോഷ് മണ്ടല്‍ (43) നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടകൂടുന്ന മൂന്നാമത്തെ കേസാണിത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഈ ഭാഗങ്ങളില്‍ നടപ്പിലാക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലില്‍ റിമാണ്ട് ചെയ്തു.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സെക്ടര്‍ മധുസൂദനന്‍ പിള്ളയും സംഘവും നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്, പ്രഗേഷ് പ്രിവന്റീവ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, ദിലീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സമേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അഭിലാഷ് ചിറ്റടിമംഗലത്ത് തുടങ്ങിയവരും പങ്കെടുത്തു




