HIGHLIGHTS : Calicut University News; Prof. M.A. Oommen Foundation Day Lecture
പ്രൊഫ. എം.എ. ഉമ്മൻ ഫൗണ്ടേഷൻ ഡേ പ്രഭാഷണം
തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോണ്‍മത്തായി സെന്ററിലെ സാമ്പത്തികശാസ്ത്ര പഠനവകുപ്പ് പ്രഥമ മേധാവിയായ പ്രൊഫ. എം. എ. ഉമ്മനോടുള്ള ആദര സൂചകമായി സംഘടിപ്പിച്ച ഏഴാമത് ഫൗണ്ടേഷൻ ഡേ പ്രഭാഷണം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ബജറ്റ് ആന്റ് പോളിസി സ്റ്റഡീസ് ( ബെംഗളൂരു ) പ്രസിഡന്റ് ഡോ. വിനോദ് വ്യാസലു അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ സോഷ്യൽ എക്കണോമിക് പ്രോഗ്രസ്സ് – റിസർച്ച് ഫൗണ്ടേഷൻ ( ന്യൂ ഡൽഹി ) വിസിറ്റിംഗ് സീനിയർ ഫെലോയും ടോറോണ്ടോ സർവകലാശാലാ ഗ്ലോബൽ സിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഫെലോയുമായ ഡോ. ഓം പ്രകാശ് മാത്തൂർ ‘ ഡിസെൻട്രലൈസേഷൻ ആന്റ് ലോക്കൽ ഗവൺമെന്റ് ഫിനാൻസ് വിത് സ്പെഷ്യൽ റോൾ ഓഫ് ഇന്റർഗവൺമെന്റൽ ട്രാൻസ്ഫർസ് ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. കെ. പി. രജുല ഹെലൻ 2024 – ലെ അഞ്ചാമത് പ്രൊഫ. എം. എ. ഉമ്മൻ എൻഡോവ്മെന്റ് പുരസ്‌കാരം പഠനവകുപ്പിലെ പി. ജി. വിദ്യാർഥിനി കെ. വി. ലക്ഷ്മിക്ക് സമ്മാനിച്ചു. ഡോ. എം. എ. ഉമ്മൻ, ഡോ. എം. മുനീർ ബാബു തുടങ്ങിയവർ സംസാരിച്ചു.
ഫിലോസഫി പഠനവകുപ്പിൽ ദേശീയ കോൺഫറൻസ്
കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പ് ‘ ഭാഷ, യുക്തി, കണക്കുകൂട്ടൽ ’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. പരിപാടി നവംബർ 20-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലും 21-നും 22-നും പഠനവകുപ്പ് സെമിനാർ ഹാളിലും നടക്കും. സമയം രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഡോ. എം. അജയ് മോഹൻ (ഫോൺ : 7907012187) അസിസ്റ്റന്റ് പ്രൊഫസർ ആന്റ് കോ-ഓർഡിനേറ്റർ.
സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പുതുതായി ആരംഭിച്ച പ്രോജക്ട് മോഡ് പ്രോഗ്രമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 21-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. എസ്.സി. / എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ളവരെ പരിഗണിക്കും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റർ ബി.ടെക്. (2013 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2021, നവംബർ 2021, ഏപ്രിൽ 2022, നവംബർ 2022 പരീക്ഷകളുടെയും പാർട്ട് ടൈം ബി.ടെക്. (2013, 201 4 പ്രവേശനം) ഏപ്രിൽ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ്, എം.ബി.എ. ഇന്റർനാഷണ ൽ ഫിനാൻസ് ജൂലൈ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു