കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ;പി.ജി. പ്രവേശനം 2025 പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പി.ജി. പ്രവേശനം 2025 പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

2025 – 2026  അധ്യയന വർഷത്തേ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനുള്ള പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. പരാതികൾ ജൂലൈ 17-ന് വൈകീട്ട് അഞ്ചു മണി വരെ pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കാം. അന്തിമ റാങ്ക് പട്ടിക ജൂലൈ 18-ന് പ്രസിദ്ധീകരിക്കും. സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോളേജ് / സെന്ററുകളിലെ ഒഴിവുകൾ പരിശോധിച്ച് വിദ്യാർഥികൾക്ക് ജൂലൈ 19 മുതൽ അതത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് അവർ നിദേശിക്കുന്ന സമയക്രമം പാലിച്ചുകൊണ്ട് പ്രവേശനം നേടാം. പി.ജി. ക്യാപ് 2025 ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ജൂലൈ 21 മുതൽ ലഭ്യമാകും. ലേറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ പ്രവേശനം ജൂലൈ 31-ന് ശേഷമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

അക്കാഡമിക് – കം – പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ പുതുക്കിയ അക്കാഡമിക് – കം – പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു.

പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ ബി.എസ്.ഡബ്ല്യൂ. / ബി.സി.എ. സീറ്റൊഴിവ്

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ. / ബി.സി.എ. – പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9656913319.

ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.പി.എഡ്. പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 25-ന് നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ രണ്ട് കോപ്പി ബയോഡാറ്റയും മറ്റ് മതിയായ രേഖകളും സഹിതം പഠനവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ രാവിലെ 10.30-ന് ഹാജരാകണം.

പരീക്ഷാ തീയതിയിൽ മാറ്റം

എല്ലാ അവസങ്ങളും നഷ്ടമായ പാർട്ട് ടൈം ബി.ടെക്. വിദ്യാർഥികൾക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2009 സ്‌കീം 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ (PTEN 09 104 – Engineering Chemistry) ജൂലൈ 28-ന് നടത്തും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) (പ്രോജക്ട് മോഡ്) പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സ്, പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചർ കോർപസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 22 വരെയും 200/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 28 മുതൽ ലഭ്യമാകും.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ (CBCSS – UG) മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. അഫ്സൽ – ഉൽ – ഉലമ (2023 പ്രവേശനം) നവംബർ 2025, ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2024 – സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ – വിദൂര വിഭാഗം ( CUCBCSS – 2020, 2021 പ്രവേശനം ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, പ്രൈവറ്റ് രജിസ്‌ട്രേഷൻ ( CBCSS – 2022 പ്രവേശനം ) – റഗുലർ – ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ – എം.ബി.എ. ഐ.എഫ്, എം.ബി.എ. എച്ച്.സി.എം. ജനുവരി 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ബി.എം.എം.സി. ( CBCSS ) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top